അബ്ദുൽ സലാമിന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ യാത്രരേഖകൾ കൈമാറുന്നു

ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി; അബ്ദുൽ സലാം നാടണഞ്ഞു

ജിദ്ദ: ഡ്രൈവർ വിസയിൽ ജോലിക്കെത്തിയ ഗൂഡല്ലൂർ സ്വദേശി അബ്ദുൽ സലാം ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെടലിലൂടെ നാടണഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് മാൻപവർ കമ്പനിയുടെ ഡ്രൈവർ വിസയിൽ അബ്ദുൽ സലാം നാട്ടിൽ നിന്ന് ജിദ്ദയിലെത്തുന്നത്. വാഹനം ഓടിക്കാൻ ലൈസൻസ് ലഭിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തെ ത്വാഇഫിലുള്ള മറ്റൊരു കമ്പനിയിലേക്ക്‌ മാൻപവർ കമ്പനി ഡ്രൈവറായി അയച്ചു. എന്നാൽ അബ്ദുൽ സലാം ലൈസൻസ് ഇല്ലാതെ ഈ ജോലി ഏറ്റെടുക്കാൻ തയാറല്ലായിരുന്നു. തുടർന്ന് കമ്പനി അധികൃതർ അദ്ദേഹത്തിനുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും തടഞ്ഞു.

ലൈസൻസ് എടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കികൊടുക്കാനും കമ്പനി തയാറായില്ല. അബ്ദുൽ സലാമിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി ത്വാഇഫിലുള്ള ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ ഷബീബ് വിഷയത്തിൽ ഇടപെടുകയും സ്പോൺസർ ജിദ്ദയിലായതിനാൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് സെക്രട്ടറി ഫൈസൽ തംമ്പാറയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ശറഫിയ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷിബു ഗൂഡല്ലൂരിന്റെ സഹായത്തോടെ അബ്ദുൽ സലാമിന്റെ സ്പോൺസറുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ജോലി സംബന്ധമായ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ സലാമിന് ഫൈനൽ എക്സിറ്റ് നൽകാൻ സ്പോൺസർ തയാറാവുകയുമായിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്താൽ യാത്ര രേഖകൾ ശരിയാക്കുകയും കഴിഞ്ഞ ദിവസം ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്തു.

Tags:    
News Summary - Indian Social Forum helped Abdul Salam return home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.