ജിദ്ദ: പിഞ്ചോമനകളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയും അവരുടെ ഭാവി തകർക്കുംവിധം പിഞ്ചുബാല്യങ്ങളെ പിച്ചിച്ചീന്തുകയും ചെയ്ത അധമന്മാരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് അവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ വിശ്രമിക്കാനാകില്ലെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. കെ.സി. നസീർ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി 'പാലത്തായി: പിഞ്ചുബാലികക്ക് നീതിവേണം, സംഘി പത്മരാജനെ പോക്സോ ചുമത്തി തുറുങ്കിലടക്കുക'എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമൂഹികനീതി വകുപ്പും ബാലനീതി വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി കെ.കെ. ശൈലജയുടെ മണ്ഡലത്തിൽ നടന്ന സംഭവമായിട്ടുപോലും ഇരയാക്കപ്പെട്ട കുട്ടിക്കുവേണ്ടി ഒരു അനുകൂല നീക്കം പോലും നടത്താൻ സർക്കാർ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നുള്ളത് ഗൗരവതരമാണ്. പീഡനം നടത്തിയ പ്രതി പത്മരാജനെ ഒളിവിൽ താമസിപ്പിച്ച സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകാത്തത് പ്രതി സി.പി.എം നേതാക്കൾക്കും സംഘ്പരിവാറിനും വേണ്ടപ്പെട്ടവനായതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല വെബിനാർ ഉദ്ഘാടനം ചെയ്തു. ഹനീഫ കിഴിശ്ശേരി സ്വാഗതവും കോയിസ്സൻ ബീരാൻകുട്ടി നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി, ഷാഫി കോണിക്കൽ, സി.വി. അഷ്റഫ്, ഷാഹുൽ ഹമീദ് മേടപ്പിൽ, ഹസ്സൻ മങ്കട എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.