ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ അബ്ഹ ജയിൽ ഉദ്യോഗസ്ഥരോടൊപ്പം

ഇന്ത്യൻ കോൺസുലേറ്റ് സംഘം അസീർ മേഖലയിലെ ജയിലുകൾ സന്ദർശിച്ചു

ഖമീസ് മുശൈത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക പര്യടനത്തിന് ദക്ഷിണ സൗദിയിലെ​ അസീറിലെത്തിയ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം മേഖലയിലെ വിവിധ ജയിലുകളിൽ സന്ദർശനം നടത്തി. ഈ ജയിലുകളിൽ കഴിയുന്ന ഇന്ത്യാക്കാരെ നേരിട്ടു കണ്ട്​ അവരുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയാണ്​ ലക്ഷ്യം. ശിക്ഷാകാലാവധി കഴിഞ്ഞവരേയും മറ്റും ഇന്ത്യയിലേക്ക്​ മടക്കി അയക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. 

അബഹ, ഖമീസ്, മൊഹായിൽ, നമാസ്, റിജാൽ അൽമ ജയിലുകളിലായി ആകെ 59 ഇന്ത്യക്കാരാണ് അസീർമേഖലയിൽ ഇന്ത്യൻ തടവുകാരായിട്ടുള്ളത്. ലഹരിയുമായി ബന്ധപ്പെട്ട ഗാത്ത് കടത്തൽ, ചാരായം നിർമിക്കൽ, വിൽപന നടത്തൽ, ഉപയോഗിക്കൽ, ഹാഷിഷി​െൻറ ഉപയോഗവും വിപണനവും തുടങ്ങിയ കേസുകളിൽ പെട്ട 38 പേർ, സ്ത്രീകളുമായി അനാശാസ്യത്തിലേർപ്പട്ട കേസിൽ ആറ്​ പേർ, ഹവാല കേസിൽ ഇടപെട്ട നാല​ു പേർ, സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടവർ, മോഷണകുറ്റം ചുമത്തപ്പെട്ടവർ തുടങ്ങിയവരൊക്കെയാണ്​ ജയിലുകളിലുള്ളത്​. കൊലപാതക കേസിൽ പ്രതിയായി 12 വർഷത്തേക്ക്​​ ശിക്ഷിക്കപ്പെട്ട ഉത്തർ പ്രദേശ് സ്വദേശിയും അഞ്ചു വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട തമിഴ്നാടു സ്വദേശിയും ഇവരിൽ ഉൾപ്പെടുന്നു.

മലയാളികൾ ആകെ നാലുപേരാണ് വിവിധ ജയിലുകളിലുള്ളത്. ഇന്ത്യയിലേക്കുള്ള വിമാന സർവിസ് ഇല്ലാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിലേക്ക്​ മടങ്ങിപ്പോകാൻ കഴിയാത്തവരും ഇതിൽ പെടുന്നു. കോൺസുലേറ്റ് സംഘം ആവശ്യപ്പെട്ടതിനെ തുടർന്നു ഉത്തരവാദപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട്​ ശിക്ഷാ കാലാവധി കഴിഞ്ഞവരെ എത്രയും വേഗം നാട്ടിലയക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നു ജയിൽ മേധാവി കേണൽ സുൽത്താൻ മസ്തൂർ അൽ ഷഹറാനി ഉറപ്പു നൽകി.

അബഹ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ച സംഘം, ബീശ, ദഹറാൻ ജുനൂബ് തുടങ്ങിയ പ്രദേശത്തുനിന്നു നാടുകടത്തൽ കേന്ദ്രത്തിൽ എത്തിയ 30 ഇന്ത്യാക്കാരുടെ പരാതികൾ കേട്ടു. നാടുകടത്തൽ കേന്ദ്രത്തിൽ യാത്രാരേഖകൾ ഇല്ലാത്തിതിനാൽ മാസങ്ങളായി നാട്ടിൽ പോകാൻ കഴിയാത്ത 12 പേർക്ക്​ എമർജൻസി പാസ്പാർട്ട് ഉടനെ എത്തിച്ചു കൊടുക്കാൻ വേണ്ട പ്രാരംഭ നടപടികൾ സ്വീകരിച്ചു.

നാടുകടത്തൽ കേന്ദ്രം മേധാവി കേണൽ മുഹമ്മദ് മാന അൽ ഖഹ്​ത്വാനിയുമായും നാടുകടത്തൽ കേന്ദ്രം ജയിൽ മേധാവി കേണൽ മുഹമ്മദ് യഹിയ അൽഖാസിയുമായും ചർച്ച ചെയ്ത സംഘത്തിനോട് ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു മേധാവികൾ ഉറപ്പു നൽകി. കോൺസുലേറ്റ് സംഘത്തിൽ ജീവകാരുണ്യ വിഭാഗം വൈസ് കോൺസുൽ നമോ നാരായൺ മീണയും കോൺസുലേറ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഫൈസലും സാമൂഹിക പ്രവർത്തകരായ അഷ്റഫ് കുറ്റിച്ചലും ബിജു കെ. നായരും ഉണ്ടായിരുന്നു.

Tags:    
News Summary - indian team visit jails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.