മക്ക: വിശുദ്ധ മക്കയിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ ഇന്ത്യൻ വെൽഫെയർ അസോഷിയേഷൻ ('ഐവ' ) മക്ക ചാപ്റ്റർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. അസീസിയ ഹുർമാൻ ഹോട്ടലിന് പിറകിൽ പ്രവർത്തനമാരംഭിച്ച 'ഐവ മക്ക ' ഓഫീസിൽ ചേർന്ന യോഗത്തിൽ നിലവിൽ ആസൂത്രണം ചെയ്ത ഹജ്ജ് സേവന കാര്യങ്ങൾ വിലയിരുത്തി. ഹജ്ജിന്റെ ആദ്യ ദിനങ്ങളിൽ അറഫയിലും മിനയിലും വനിതകൾ അടക്കമുള്ള നൂറിലധികം വളന്റിയർമാർ സേവന സന്നദ്ധരായി രംഗത്തുണ്ടാവും.
ഹാജിമാർ മക്കയിലെത്തുന്നതുമുതൽ തിരിച്ചുപോകുന്നത് വരെ ഹറമിന്റെ പരിസരങ്ങൾ, താമസസ്ഥലങ്ങൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹെൽത്ത് സെന്ററുകൾ തുടങ്ങിയ തെരെഞ്ഞെടുത്ത മേഖലകളിലായിരിക്കും വളണ്ടിയർമാർ സേവനം ചെയ്യുക. വിവിധതരം ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ശീതള പാനീയങ്ങൾ, അത്യാവശ്യക്കാർക്ക് ചെരിപ്പ്, കുട തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. പ്രസിഡന്റ് ഹാരിസ് കണ്ണിപ്പൊയിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി ഇബ്രാഹിം മേലാറ്റൂർ റിപ്പോർട്ട് അവതരിപ്പിച്ചു. അബൂബക്കർ വടക്കാങ്ങര, ഷൈൻ വെമ്പായം, അൻവർ വടക്കാങ്ങര എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് കൺവീനർമാരെയും യോഗത്തിൽ തിരഞ്ഞെടുത്തു. ഭാരവാഹികൾ: അബൂബക്കർ വടക്കാങ്ങര (വളന്റിയർ ക്യാപ്റ്റൻ), ഹാരിസ് കണ്ണിപ്പൊയിൽ (ഫുഡ് ആൻഡ് അക്കമഡേഷൻ), ഇബ്രാഹിം മേലാറ്റൂർ (മെഡിക്കൽ), ഷൈൻ വെമ്പായം (ട്രാൻസ്പോർട്ടേഷൻ), അൻവർ വടക്കാങ്ങര (മീഡിയ), ജസീല അബൂബക്കർ (വനിത വിംഗ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.