ജിദ്ദ: സൗദി സ്വകാര്യമേഖലയിലെ ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം 30ലധികം തസ്തികകളെ ലക്ഷ്യമിട്ട്.മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമ്യൂണിക്കേഷൻസ് എൻജിനീയർ, കമ്പ്യൂട്ടർ എൻജിനീയർ, നെറ്റ്വർക്ക് എൻജിനീയർ, സോഫ്റ്റ്വെയർ െഡവലപ്മെൻറ് സ്പെഷലിസ്റ്റ്, നെറ്റ്വർക്ക് ടെക്നീഷ്യൻ, ടെക്നിക്കൽ സപ്പോർട്ട് സ്പെഷലിസ്റ്റ്, ബിസിനസ് സ്പെഷലിസ്റ്റ്, പ്രോഗ്രാമർ എന്നിവയാണ് ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട തസ്തികകൾ.കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ജോലികൾ സ്വദേശിവത്കരിക്കാനുള്ള പദ്ധതി 2019 തുടക്കം മുതൽ ആരംഭിച്ചിരുന്നു.
കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, മാനവവിഭവശേഷി ഫണ്ട് (ഹദഫ്), കൗൺസിൽ ഒാഫ് ചേംേബഴ്സ് എന്നിവയുമായി നേരത്തേ ഒപ്പിട്ട സംയുക്ത കരാറിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സ്വദേശിവത്കരണ നടപടികളെന്നും മന്ത്രാലയം പറഞ്ഞു. ഇൗ കാലയളവിൽ, ആശയവിനിമയ, വിവര സാേങ്കതിക ജോലികളുടെ സ്വദേശിവത്കരണത്തിന് സഹായങ്ങളായ പല സംരംഭങ്ങളും ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
കഴിവുകൾ വികസിപ്പിക്കാനായി നടപ്പാക്കിയ 'ഫ്യൂച്ചർ സ്കിൽസ് ഇനീഷ്യേറ്റിവ്' ഇതിൽ പ്രധാനമാണ്. ഡിജിറ്റൽ ജോലികളിൽ ആളുകളെ യോഗ്യരാക്കുകയും കഴിവുകൾ വികസിപ്പിക്കുകയും വിവരസാേങ്കതിക മേഖലയിൽ പ്രവർത്തിക്കാൻ സജ്ജരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി ഫണ്ടും (ഹദഫ്) വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന, വളർച്ചക്ക് സാക്ഷ്യംവഹിക്കുന്ന, സുപ്രധാനവും സജീവവുമായ തൊഴിൽ മേഖലയിലാണ് സ്വദേശിവത്കരണം മന്ത്രാലയം ലക്ഷ്യമിടുന്നത്. പലരംഗത്തും നിരവധി തൊഴിലവസരങ്ങൾ സ്വദേശികളായ യുവതീയുവാക്കൾക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങ് ജോലികൾ, പ്രോഗ്രാമിങ് അനാലിസിസ് ആപ്ലിക്കേഷൻ െഡവലപ്മെൻറ്, ടെക്നിക്കൽ സപ്പോർട്ട്, കമ്യൂണിക്കേഷൻ ടെക്നിക്കൽ ജോലികൾ എന്നിവ ഇൗ ഗണത്തിലുൾപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം നവംബർ അഞ്ചിനാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്. തീരുമാനത്തിലൂടെ ഉണ്ടാകുന്ന തൊഴിലവസരങ്ങളിൽ 60 ശതമാനം വൻകിട സംരംഭങ്ങളിലായിരിക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 9,000 തൊഴിലവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.