പ്രവാസി വെൽഫെയർ ഖോബാർ റീജ്യൻ ദക്ഷിണ മേഖല കമ്മിറ്റി ഇഫ്താർ സംഗമത്തിൽ പ്രസിഡൻറ് ഷനൂജ് സംസാരിക്കുന്നു
അൽ ഖോബാർ: പ്രവാസി വെൽഫെയർ ഖോബാർ റീജ്യൻ ദക്ഷിണ മേഖല കമ്മിറ്റി ഇഫ്താർ സംഗമവും സമകാലീന വിഷയങ്ങളെ ആസ്പദമാക്കി ചർച്ച സദസ്സും സംഘടിപ്പിച്ചു.
ലഹരി, ഫാഷിസം, ഗസ്സ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ലഹരിയുടെ ഉപയോഗവും അനുബന്ധ അക്രമസംഭവങ്ങളും വർധിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ദക്ഷിണ മേഖല പ്രസിഡൻറ് ഷനൂജ് അധ്യക്ഷത വഹിച്ചു. റീജനൽ പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നട്ക്ക മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഫൗസിയ മൊയ്തീൻ സംസാരിച്ചു. ട്രഷറർ ഹാരിസ് സ്വാഗതവും സാബു മേലതിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.