ജിദ്ദ: മക്ക വേദിയാകുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് നാളെ (ഞായറാഴ്ച) തുടക്കമാകും. തിങ്കളാഴ്ച സമാപിക്കുന്ന ദ്വിദിന സമ്മേനത്തിലേക്ക് പ്രതിനിധികൾ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മുതലാണ് വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളുടെ വരവ് ആരംഭിച്ചത്. വിമാനത്താവളത്തിൽ അവരെ സ്വീകരിക്കാനും മക്കയിലെ താമസ സ്ഥലത്തെത്തിക്കാനും മതകാര്യ വകുപ്പിന് കീഴിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.
ഹറമിനടുത്താണ് പ്രതിനിധികൾക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ‘ആശയവിനിമയവും സംയോജനവും’ എന്ന ശീർഷകത്തിൽ സൽമാൻ രാജാവിെൻറ മേൽനോട്ടത്തിൽ സൗദി മതകാര്യ മന്ത്രാലയമാണ് സംഘാടകർ. 85 രാജ്യങ്ങളിൽ നിന്ന് പണ്ഡിതന്മാരും മുഫ്തികളും ശൈഖ്മാരും മന്ത്രിമാരും മതകാര്യ മേധാവികളും ഇസ്‌ലാമിക് അസോസിയേഷൻ തലവന്മാരും ഉൾപ്പടെ 150 പ്രതിനിധികളാണ് പെങ്കടുക്കുന്നത്. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.െഎ. അബ്ദുൽ മജീദ് സ്വലാഹിയടക്കം ഇന്ത്യയിൽ നിന്ന് എട്ട് പേർ സമ്മേളനത്തിലുണ്ടാകും.
സമ്മേളന ഒരുക്കം മതകാര്യ മന്ത്രാലയം പൂർത്തിയാക്കിക്കഴിഞ്ഞു. പ്രതിനിധികളെ മതകാര്യ വകുപ്പ് മന്ത്രിയും സംഘാടകസമിതി ചെയർമാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് സ്വാഗതം ചെയ്തു. ലോകത്തെ വിവിധ രാജ്യങ്ങളിലെ മതനേതാക്കളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്ന സമ്മേളനം അതിെൻറ ഉന്നതമായ ലക്ഷ്യങ്ങൾ കൈവരിക്കെട്ടയെന്ന് അദ്ദേഹം പ്രാർഥിച്ചു. സൽമാൻ രാജാവിെൻറ രക്ഷാകർതൃത്വത്തിൽ ലോകത്തിലെ ഒരു കൂട്ടം ഉന്നത പണ്ഡിതന്മാരും മുഫ്തികളും പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നതിൽ മതകാര്യ മന്ത്രാലയത്തിന് അഭിമാനമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
തീവ്രവാദത്തിെൻറയും വിദ്വേഷത്തിെൻറയും വേരുകളെ പിഴുതെറിഞ്ഞ് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും മിതത്വത്തിെൻറയും സന്ദേശം പ്രചരിപ്പിക്കുന്നതിന് സൽമാൻ രാജവിെൻറയും കീരിടാവകാശിയുടെയും മേൽനോട്ടത്തിൽ സൗദി അറേബ്യ നടത്തുന്ന മഹത്തായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന സമ്മേളനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും എല്ലാ കമ്മിറ്റികളും പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
ആഗോള ഇസ്ലാമിക സമ്മേളനം സംഘടിപ്പിക്കുന്നതിനും അതിന് മേൽനോട്ടം വഹിക്കുന്നതിനും കാണിക്കുന്ന ശ്രദ്ധക്കും പരിഗണനക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും സമ്മേളനത്തിനെത്തിയ മതകാര്യ തലവന്മാരും മുഫ്തിമാരും നന്ദി പറഞ്ഞു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിൽ സൗദിയുടെ മുൻനിര പങ്കിനെ അവർ അഭിനന്ദിച്ചു. ലോകത്തെ ഇസ്ലാമിെൻറയും മുസ്‌ലിംകളുടെയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും അവരുടെ വാക്കുകൾ ഏകീകരിക്കുന്നതിനും സൗദി ഭരണകൂടം നൽകുന്ന പിന്തുണയെ അവർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.