റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ ജീവനക്കാർക്കായി സ്റ്റാഫ് ഡേ സംഘടിപ്പിച്ചു. കോംപ്ലക്സ് മാനേജർ അബ്ദുല്ലാഹ് അൽ മൊയ്ന, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത് പർവേസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അധ്യാപക, അനധ്യാപക ജീവനക്കാരുടെ പ്രത്യേക കലാപരിപാടികൾ അരങ്ങേറി. സ്കൂളിലെ എല്ലാ ജീവനക്കാർക്കുമായി സംഘടിപ്പിച്ച ലക്കി ഡ്രോ മത്സരം ഏറെ ശ്രദ്ധേയമായി. പ്രൈമറി സെക്ഷൻ ആൻഡ് ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നികത് അഞ്ചും, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി, കെ.ജി സെക്ഷൻ ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സെയ്നബ്, കോർഡിനേറ്റർമാർ, മറ്റു അധ്യാപക, അധ്യാപികമാർ, അനധ്യാപക സ്റ്റാഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ തൻവീർ സിദ്ദിഖി സ്വാഗതവും കെ.ജി സെക്ഷൻ ഹെഡ്മിസ്ട്രസ് റിഹാന അംജാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.