ജിദ്ദ: ഇരുമ്പുചോല മഹല്ല് കമ്മിറ്റി ഈദ് സംഗമവും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. പരിപാടി ജിദ്ദ ഇസ്ലാമിക് സെന്റർ കാര്യദർശി മുസ്തഫ ബാഖവി ഊരകം ഉദ്ഘാടനം ചെയ്തു.
നാട്ടിൽ നന്മകൾ നട്ടുവളർത്തൽ ഒരു ബാധ്യതയായി ഏറ്റെടുത്ത് നിർധനരായവർക്കും മറ്റും സഹായം ചെയ്യുന്ന ജിദ്ദ ഇരുമ്പുചോല മഹല്ല് കമ്മിറ്റി കൂട്ടായ്മയുടെ പ്രവർത്തനം ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മുസ്തഫ ചെമ്പൻ അധ്യക്ഷത വഹിച്ചു. ഇ.കെ. അസീസ് ഹാജി, മജീദ് ഹാജി കാവുങ്ങൽ, മജീദ് പുളിശ്ശേരി, മുഹമ്മദലി പുതുക്കുടി, ഒ.സി. ലത്തീഫ്, ശിഹാബ് പാറക്കാട്ട്, മുസ്തഫ മുട്ടിയാറ, റഫീഖ് പാറക്കാട്ട്, പി.കെ. മുനീർ, ബഷീർ കാവുങ്ങൽ, ഫഹദ് പുതുക്കുടി എന്നിവർ സംസാരിച്ചു.
എ.ആർ നഗർ മുൻ പഞ്ചായത്ത് പ്രസിഡന്റും ഇരുമ്പുചോല പള്ളി മദ്റസ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായിരുന്ന പി.എം. ഹബീബുല്ല അനുസ്മരണപ്രഭാഷണം കംഫർട്ട് ട്രാവൽസ് മാനേജിങ് പാർട്ണർ ഒ.സി. സെയ്ദ് നിർവഹിച്ചു.
വിദ്യാർഥി യാസീൻ മേലാറ്റൂർ ഖുർആൻ പാരായണം നടത്തി. കാവുങ്ങൽ അഷ്റഫ് സ്വാഗതവും ഇ.കെ. മുജഫർ നന്ദിയും പറഞ്ഞു. ആരിഫ് ചെമ്പൻ, ഖാലിദ് തോട്ടുങ്ങൽ, ഇസ്മായിൽ കാവുങ്ങൽ, നജ്മുദ്ദീൻ പുതുക്കുടി, എം.കെ. അബൂബക്കർ സിദ്ദീഖ്, അബ്ദുറഹ്മാൻ പുള്ളിശ്ശേരി, ജെബിൻ കാടെങ്ങൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.