ജിദ്ദ: ജിദ്ദയിലെ പ്രമുഖ ജലവിതരണ ഏജൻസിയായ അഹമ്മദ് ഹിന്ദി ഗ്രൂപ്പ് ഓഫ് കമ്പനീസ് 90ാമത് സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഷറഫിയയിലെ ഓഫിസിൽ നടന്ന സ്നേഹ വിരുന്ന് സ്പോൺസർ അബ്ദുറഹ്മാൻ ഫലാഹ് അൽസുലമി ഉദ്ഘാടനംചെയ്തു. കമ്പനി ചെയർമാൻ പി.ടി.കെ. അഹമ്മദ് ഹിന്ദി അധ്യക്ഷതവഹിച്ചു.
നൂറോളം ജീവനക്കാരിൽനിന്നും താമസരേഖയുടെ അവസാന രണ്ടക്കം 90 വരുന്നവർക്ക് പ്രത്യേകം ഭാഗ്യസമ്മാനം നൽകി. കാസിം മലപ്പുറം, അസീസ് വടകര, ശഫീഖ് മച്ചിങ്ങൽ, മുഹമ്മദ് മുസ്തഫ എന്നിവർ സമ്മാനത്തിനർഹരായി. കമ്പനി മാനേജർ പി.ടി. റഷീദ് ഹിന്ദി, ഡയറക്ടർ റിസ്വാൻ അഹമ്മദ്, ഫലാഹ് അഹമ്മദ് സുലമി, ആർ.കെ. തഹ്ദീർ എന്നിവർ സംസാരിച്ചു. നവാസ് മംഗളൂരു, താഹിർ തങ്ങൾ, ഹാരിസ് പി. ഗഫൂർ വടകര, നസീർ മച്ചിങ്ങൽ, പി.ടി. സുനീർ, എം.കെ. ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.