മക്ക: ഒാരോ മണിക്കൂറിലും ജംറ പാലങ്ങളിലൂടെ ഒഴുകിയത് മൂന്ന് ലക്ഷം തീർഥാടകർ. ഹജ്ജിെൻറ ഏറ്റവും തിരക്കേറിയ കല്ലേറ് കർമം നടക്കുന്ന ജംറകളിലേക്കുള്ള പാലം അങ്ങനെ ഒരിക്കൽ കൂടി ചരിത്രത്തിലിടം നേടി. ഇരുപത്തി മൂന്നര ലക്ഷത്തിലേറെ പേരാണ് നാല് ദിനം തുടർച്ചയായി ഇൗ പാലത്തിലൂടെ കടന്നുപോയത്. ഇത്ര വലിയ ആൾക്കൂട്ടം വന്നുപോയിട്ടും തിരക്കിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നത് ശ്രദ്ധേയമായി.
ദൈവ പരീക്ഷണമായിറങ്ങിയ കൽപനയനുസരിച്ച് ഇബ്രാഹിം പ്രവാചകൻ മകൻ ഇസ്മാഇലിനെ അറുക്കാൻ കൊണ്ടുപോയ മലമടക്കാണിത്. ദൈവത്തെ അനുസരിക്കുന്നതിൽ നിന്ന് പ്രവാചകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുകയാണ് വിശ്വാസികളിവിടെ. 1963^ലാണ് ഇവിടെ ആദ്യമായി സ്തൂപവും കല്ലുകൾ വീഴാൻ ചുറ്റും കിണറും സ്ഥാപിച്ചത്. തീർഥാടകരുടെ എണ്ണം വർഷം തോറും വർധിക്കാൻ തുടങ്ങിയതോടെ 2006^ൽ ഇത് പുനർനിർമിക്കാൻ സൗദി ഭരണകൂടം തുരുമാനിച്ചു. 11 000 തൊഴിലാളികൾ മൂന്ന് വർഷം തുടർച്ചയായി ജോലിയെടുത്താണ് ജംറ പാലം നിർമിച്ചത്. സ്തൂപത്തിന് ചുറ്റും വൃത്താകൃതിയിലുള്ള കിണറിന് പകരം ദീർഘ വൃത്തത്തിലാക്കി മാറ്റിപ്പണിതു. അഞ്ചു നിലകളോട് കുടിയതാണ് നിലവിൽ ജംറ. പാലങ്ങൾക്ക് 950 മീറ്റർ നീളവും 80 മീറ്റർ വീതിയും ഉണ്ടെന്നാണ് കണക്ക്. അഞ്ച് നിലകൾക്കിടയിൽ 12 മീറ്റർ വീതം അകലമുണ്ട്.
ഒരു സ്ക്വയർ മീറ്റർ സ്ഥലത്ത് 11 മുതൽ 15 പേർക്ക് നിൽക്കാമെന്നാണ് കണക്കാക്കിയത്. പക്ഷെ ഒരു തീർഥാടകന് തന്നെ ഇത്രയും സ്ഥലം കണക്കാക്കിയാണ് അധികൃതർ ക്രമീകരണങ്ങൾ ഒരുക്കുന്നത്. ആംബുലൻസ് വഴികളും ഹെലികോപ്റ്റർ ഇറങ്ങാനുള്ള സൗകര്യവും ആശുപത്രിയും ഇൗ നിർമിതിയിലുണ്ട്.
നിലവിൽ അഞ്ചു നിലയാണെങ്കിലും 12 നില വരെ ഉയർത്താവുന്ന തരത്തിലാണ് ജംറാത്തിെൻറ പ്ലാൻ. അമ്പത് ലക്ഷം തീർഥാടകർക്ക് ഇവിടെ കർമങ്ങൾ ചെയ്യാനാവും. മശാഇവർ വികസനപദ്ധതി ഉടൻ ആരംഭിക്കുമെന്നാണ് മക്ക ഗവർണർ കഴിഞ്ഞ ദിവസം പ്രതീക്ഷ പങ്കുവെച്ചത്. അമ്പത് ലക്ഷം തീർഥാടകർക്ക് പുണ്യഭൂമിയിൽ സൗകര്യമൊരുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. അതോടനുബന്ധിച്ച് ജംറാത്ത് 12 നിലകളിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.