റിയാദ്: ജനാദിരിയയിലെ ഇന്ത്യൻ പവിലിയൻ സൽമാൻ രാജാവ് സന്ദർശിച്ചു. ഗോൾഫ് കാറിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനൊപ്പമാണ് അദ്ദേഹം എത്തിയത്. ജനാദിരിയ ഉദ്ഘാടന ശേഷം രാജാവ് ആദ്യമെത്തിയത് ഇന്ത്യൻ പവിലിയനിലായിരുന്നു.
പ്രധാന കവാടത്തിലൂടെ കടന്നുവന്ന രാജാവിനെ മൂവർണക്കൊടിയുടെ നിറമണിഞ്ഞ്, പൂച്ചെണ്ടുകൾ കൈയിലേന്തിയ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ നൃത്തച്ചുവടുകൾ വെച്ച് സ്വാഗതഗാനം പാടി വരവേറ്റു.
ഇടതുഭാഗത്തേക്ക് തിരിഞ്ഞ് ആധുനിക ഇന്ത്യയുടെ പവിലിയനിലേക്ക് പോയ രാജാവ് ചിത്രങ്ങൾ സസൂക്ഷ്മായി നിരീക്ഷിച്ചു. ശേഷം കേരള പവിലിയനിലും അദ്ദേഹം എത്തി. വിശാലമായ ഇന്ത്യൻ പവിലിയൻ ചുറ്റിക്കണ്ട അദ്ദേഹം പത്തുമിനിറ്റിനുള്ളിൽ മടങ്ങി. സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈറും ഇന്ത്യൻ അംബാസഡർ അഹമദ് ജാവേദും സൽമാൻ രാജാവിെൻറ വാഹനത്തെ അനുഗമിച്ചു. മലയാളി വ്യവസായ പ്രമുഖരായ ലുലുഗ്രൂപ്പ് എം.ഡി എം.എ യൂസഫലി, െഎ.ടി.എൽ വേൾഡ് സി.എം.ഡി സിദ്ദീഖ് അഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാജാവിെൻറ സന്ദർശനത്തിന് ഒരുമണിക്കൂർ മുമ്പ് വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഇന്ത്യൻ പവിലിയെൻറ ഉദ്ഘാടനം നിർവഹിച്ചു. അംബാസഡർ അഹമദ് ജാവേദ്, ഭാര്യ ശബ്നം ജാവേദ്, കമ്യൂനിറ്റി വെൽഫയർ കോൺസൽ അനിൽ നൊട്ടിയാൽ, പൊളിറ്റിക്കൽ, കൾച്ചറൽ ആൻഡ് ഇൻഫർമേഷൻ ഫസ്റ്റ് സെക്രട്ടറി ഹിഫ്സുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് സ്റ്റാളുകൾ നടന്നുകാണാൻ തുടങ്ങുേമ്പാഴേക്കും സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈർ എത്തി. പിന്നീട് ഇരുമന്ത്രിമാരും ഒന്നിച്ച് നടന്നുകാണുകയും രാജാവിെൻറ വരവിനായി കാത്തുനിൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.