റിയാദ്: ഞായറാഴ്ച സൗദിയിലെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ ജിദ്ദ അൽസലാം കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമദ് ബിൻ സൽമാൻ സ്വീകരിച്ചു. ഔദ്യോഗിക സ്വീകരണച്ചടങ്ങിൽ ജാപ്പനീസ് പ്രധാനമന്ത്രിയെ കിരീടാവകാശി സൗദിയിലേക്ക് സ്വാഗതംചെയ്തു. തുടർന്ന് ഇരുനേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രാദേശിക-അന്തർദേശീയ വിഷയങ്ങൾ ചർച്ചയായി.
ഉഭയകക്ഷി ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം, സാംസ്കാരിക മേഖലകളിലെ സഹകരണം, ‘വിഷൻ 2030’ന് അനുസൃതമായി നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.
ചർച്ചകൾക്കുശേഷം ജാപ്പനീസ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ ജാപ്പനീസ് കമ്പനി ഉടമകളുമായും ബിസിനസ് സ്ഥാപന മേധാവികളുമായും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.