നോ​വ​ൽ ‘റോ​യ​ൽ മാ​സെ​ക്ക​ർ’ എ​ഴു​ത്തു​കാ​ര​ൻ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്​​ത്തും​ക​ട​വ്​ പി.​എ.​എം

ഹാ​രി​സി​ന്​ ആ​ദ്യ പ്ര​തി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജെയ് എൻ.കെയുടെ നോവൽ 'റോയൽ മാസെക്കർ' പ്രകാശനം ചെയ്തു

ദമ്മാം: ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ജെയ് എൻ.കെയുടെ നോവൽ റോയൽ മാസെക്കർ പ്രകാശനം ചെയ്തു. ദമ്മാമിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മാധ്യമ പ്രവർത്തകൻ പി.എ.എം. ഹാരിസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ആധുനിക എഴുത്തുപരീക്ഷണങ്ങളിലെ വിജയപ്രതീകമാണ് ജെയ് എൻ.കെയുടെ നോവലെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. കോവിഡിന്റെ പ്രതിസന്ധിക്കാലം മനുഷ്യർക്ക് നൽകിയ ചില മറു സഹായങ്ങളുടെ പ്രതിഫലനമായി മലയാളത്തിൽ മനോഹരമായ സൃഷ്ടികൾ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന വായനക്കാരോട് എഴുത്തുകാരൻ കഥ പറയുന്ന ദൗത്യമാണ് പുസ്തകങ്ങൾ നിർവഹിക്കുന്നതെന്നും അതിനാൽ, പുസ്തകങ്ങൾ ഇറക്കുന്നവർ സൃഷ്ടിയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ പുസ്തകത്തെ പരിചയപ്പെടുത്തി. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി എഴുതിയ ഹിസ്റ്റോറിക്കൽ ക്രൈം ഫിക്ഷനൽ സ്റ്റോറിയാണ് റോയൽ മാസക്കർ എന്നദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പായി എഴുതിത്തുടങ്ങിയ കഥ നോവലായി വികസിക്കുകയായിരുന്നു.

മൻസൂർ പള്ളുർ, ജയൻ തമ്പമ്പാറ, അനിൽ, സഹീർ മജ്ദാൽ, ആസിഫ് താനുർ, പി.എ.എം. ഹാരിസ്, നജ്മുന്നിസ, ഖദീജ ഹബീബ്, ജേക്കബ് ഉതുപ്പ്, ഹബീബ് അമ്പാടൻ, മുഷാൽ തഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ജെയ് എൻ.കെ മറുപടി പ്രസംഗം നടത്തി. സോഷ്യൽ മീഡിയ എഴുത്തുകാരനായ തന്നെ വായനക്കാരുടെ ഇടയിലേക്ക് ഇറങ്ങാനിടയായത് തന്റെ നോവൽ പുസ്തകമായി പുറത്തിറങ്ങിയപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെ ജുബൈലിൽ കാനൂ മിഷ്യനറിയിൽ സ്റ്റോർ സൂപ്പർവൈസറായി ജോലിചെയ്യുന്ന ജെയിന്റെ ആദ്യ നോവലാണിത്. പത്തനംതിട്ടയിലെ വെച്ചൂച്ചിറ സ്വദേശിയായ ജെയ് ഇപ്പോൾ മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ്. ഡോ. സിന്ധു ബിനു സ്വാഗതവും റഊഫ് ചാവക്കാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Jay NK's novel 'Royal Massekar' was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.