ദമ്മാം: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി മുൻ പ്രസിഡൻറ് പരേതനായ പി.എം. നജീബിന്റെ ഓർമക്കായി ദമ്മാം റീജനൽ കമ്മിറ്റി ഏർപ്പെടുത്തിയ എജുക്കേഷനൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്ന് 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ഒ.ഐ.സി.സി പ്രവർത്തകരുടെ മക്കളിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്കുമാണ് ‘മികവ് 2024’ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തത്.
150-ലധികം വിദ്യാർഥികളെ ആദരിച്ചു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യാതിഥിയായി. റീജനൽ പ്രസിഡൻറ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. മുൻ ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, ഗ്ലോബൽ പ്രതിനിധി ജോൺ കോശി, കെ.എം.സി.സി പ്രതിനിധി മുഹമ്മദ് കുട്ടി കോഡൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
മഞ്ജു മണിക്കുട്ടൻ, ഹനീഫ് റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, പി.കെ. അബ്ദുൽ കരീം, നൗഷാദ് തഴവ, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, ഷാഫി കുദിർ, സി.ടി. ശശി, സക്കീർ പറമ്പിൽ, ജേക്കബ് പാറക്കൽ, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, ആസിഫ് താനൂർ, രാധിക ശ്യാംപ്രകാശ്, ഉസ്മാൻ കുന്നംകുളം, കെ.പി. മനോജ്, സലിം കീരിക്കാട്, ബിനു പി. ബേബി, യഹിയ കോയ, ലിബിയ ജെയിംസ് എന്നിവർ പങ്കെടുത്തു.
പ്രസാദ് കരുനാഗപ്പള്ളി, നസീർ തുണ്ടിൽ, ലാൽ അമീൻ, സുരേഷ് റാവുത്തർ, തോമസ് തൈപ്പറമ്പിൽ, ജോണി പുതിയറ, ബിനു പുരുഷോത്തമൻ, അൻവർ സാദിഖ്, ശ്യാംപ്രകാശ്, ഗഫൂർ വണ്ടൂർ, അസ്ലം ഫെറോക്ക്, മുസ്തഫ നണിയൂർ നമ്പറം, സജൂബ് അബ്ദുൽ ഖാദർ, വിബിൻ മറ്റത്, നജീബ് നസീർ, ഫൈസൽ വാച്ചാക്കൽ, ദിൽഷാദ് തഴവ, നൗഷാദ്, ഹമീദ് കാണിച്ചാട്ടിൽ, ഷാജിദ് കാക്കൂർ, അരുൺ കല്ലറ.
അൻഷാദ് ആദം, അബ്ദുൽ റഷീദ് റാവുത്തർ, ആയിഷ സജൂബ്, നിസ്സാം വടക്കേകോണം, അസീസ് കുറ്റ്യാടി, റോയ് വർഗീസ്, ഇക്ബാൽ ആലപ്പുഴ, സി.വി. രാജേഷ്, ഷിനാസ് സിറാജ്, ജോജി വി. ജോസഫ്, ജലീൽ പള്ളാത്തുരുത്തി, ജോസൻ ജോർജ്, സാബു ഇബ്രാഹിം, അബ്ദുൽ ഹക്കീം.
ഹമീദ് മരക്കാശ്ശേരി, ശാരീ ജോൺ, ഷിബു ശ്രീധരൻ, താജു അയ്യാരിൽ, ഡിജോ പഴയമഠം, രാജേഷ് ആറ്റുവ, ഉമർ കോട്ടയിൽ, സൈഫുദ്ദീൻ പള്ളിമുക്ക്, വിൽസൺ പാനായിക്കുളം, ലൈജു ജെയിംസ്, ഷൈൻ രാഘവൻ, സുബൈർ പാറക്കൽ, എബി അടൂർ, ദിലീപ്, ബാബു എന്നിവർ നേതൃത്വം നൽകി.
നൗഷാദ് തഴവ, നീതു, റൂബി അജ്മൽ, ലിബി ജയിംസ് എന്നിവർ അവതാരകരായിരുന്നു. നിസാം വടക്കേക്കോണം, ഷലൂജ ഷിഹാബ് എന്നിവർക്കുള്ള ഉപഹാരവും പരിപാടിയിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.