ജിദ്ദ: ജിദ്ദയിൽ നിന്നും ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം മെയ് 20 ന് സർവീസ് നടത്തും. ഹൈദരാബാദിൽ നിന്നും ജിദ്ദയിലെത്തുന്ന വിമാനം ഉച്ചക്ക് 1. 45 ന് ജിദ്ദയിൽ നിന്നും പുറപ്പെടും. ആദ്യം വിജയവാഡയിലേക്കും അവിടെ യാത്രക്കാരെ ഇറക്കിയതിനു ശേഷം ഹൈദരാബാദിലേക്കുമായിരിക്കും സർവീസ്. 149 യാത്രക്കാരെ ഉൾകൊള്ളുന്ന A320 നിയോ എയർക്രാഫ്റ്റ് വിമാനമാണ് സർവീസ് നടത്തുക. നേരത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ മുൻഗണന അനുസരിച്ചായിരിക്കും ഈ വിമാനത്തിലേക്കും യാത്രക്കാരെ തെരഞ്ഞെടുക്കുക. ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും വരും ദിവസങ്ങളിൽ പ്രത്യേക വിമാന സർവീസുകൾ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.