ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജനറൽ ബോഡി (ട്രിപ) വാർഷിക ജനറൽ ബോഡിയും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. യോഗത്തിൽ പ്രസിഡൻറ് സുരേഷ് മണ്ണറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സബിൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജഹാൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
റിട്ടേണിങ് ഓഫിസറായ ബിജു പൂതക്കുളത്തിന്റെ നേതൃത്വത്തിൽ അടുത്ത രണ്ട് വർഷ കാലാവധിയുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഒരു വർഷ കാലാവധിയുള്ള ഭരണസമിതിയെയും തെരഞ്ഞെടുത്തു.
അബ്ദുൽ സലാം (രക്ഷാ.), രഞ്ജു രാജ് (പ്രസി.), അശോക് കുമാർ (സെക്ര.), ഷിയാസ് (ട്രഷ.), ഗുലാം ഫൈസൽ, നാസർ കടവത്ത് (വൈ. പ്രസി.), ഡോ. സജീവ്, അരുൺ കുമാർ (ജോ. സെക്ര.), ഷാജഹാൻ (ജോ. ട്രഷ.) ഹസ്കർ (ചാരിറ്റി കൺവീനർ), അരുൺ കുമാർ, അബ്ദുൽ റഊഫ് (ബാലവേദി കൺവീനർമാർ), സുധീർ (മീഡിയ കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. 21അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.