ജിദ്ദ: അൽ ദുറാഖ് സ്പോർട്സ് ക്ലബ് എട്ടാമത് സീസൺ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ആൽഫിയ വഹാതുൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് അൽദുറാഖ് കമ്പനി അസിസ്റ്റന്റ് മാനേജർ അഹമ്മദ് ഖാലിദ് ദർബാശി ഉദ്ഘാടനം ചെയ്തു. അൽദുറാഖ് ജീവനക്കാർക്കായി മാത്രം സംഘടിപ്പിച്ച ടൂർണമെന്റിൽ വൈ കിങ്സ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മിറാക്കിൾ എഫ്.സി ജേതാക്കളായി.
മുഹമ്മദ് സാലി, ഷാനവാസ്, എൻ. മുഹമ്മദലി, പി. ഹിഷാം, വി. ജലാൽ, സിയാഹുൽഹഖ്, സിറാജ്, സലീം മുക്കം, നാസർ കാരക്കുന്ന്, നസീം കാരക്കുന്ന്, മുഹമ്മദ് കോഴിക്കോട്, മൂസ കാരക്കുന്ന്, അരുൺ, ജാഫർ പായിപ്പുല്ല് എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റിലെ മികച്ച കളിക്കാരൻ വൈ കിങ്സ് താരം ഹാറൂൺ, മികച്ച ഗോൾ കീപ്പർ മിറാക്കിൾ എഫ്.സി താരം ജൈസൽ, മികച്ച ഡിഫന്റർ ഗഫൂർ പായിപ്പുല്ല്, ടോപ് സ്കോറർ സിറാജ് കാരക്കുന്ന്, ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ നേടിയ കളിക്കാരൻ ബഷീർ എളങ്കൂർ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ അൽനൂർ ബഖാല മാനേജർ നാസർ കൂടത്തായി, ജിദ്ദ കരുവാരകുണ്ട് പാലിയേറ്റിവ് പ്രസിഡന്റ് എം.കെ. അബ്ദുൽ ലത്തീഫ് എന്നിവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.