ജിദ്ദ: ചുള്ളിയോട് മുവാസതുൽ മുസ്ലിമീൻ പള്ളി കമ്മറ്റി പ്രസിഡന്റും യമനിയ യതീഖാന കമ്മറ്റി അംഗവും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗത്തു പ്രവർത്തിക്കുന്ന എൻ. കുഞ്ഞാപ്പ ഹാജി ചുള്ളിയോടന്‍ ജിദ്ദയിലെ അമരമ്പലം പഞ്ചായത്ത് കൂട്ടായ്മ (ജാപ്പ) സ്വീകരണം നൽകി. ഹുസൈൻ ചുള്ളിയോട് യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ജലീൽ മാടമ്പ്ര അധ്യക്ഷത വഹിച്ചു. ജലീൽ മാടമ്പ്രയും സെക്രട്ടറി ടി.പി. മുനീറും ചേർന്ന് എൻ. കുഞ്ഞാപ്പ ഹാജി ചുള്ളിയോടനെ പൊന്നാട അണിയിച്ചു. അഫ്സൽ മുണ്ടശ്ശേരി, മനാഫ് പാറക്കപ്പാടം, അനീഷ് തട്ടിയേക്കൽ, ശരീഫ് തൊട്ടേക്കാട്, ഹസ്ക്കർ മാനീരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സെക്രട്ടറി മുനീർ സ്വാഗതവും ഇബ്രാഹിം പാട്ടക്കരിമ്പ് നന്ദിയും പറഞ്ഞു. കുഞ്ഞാപ്പു ഇല്ലിക്കൽ, ജംഷീ ചുള്ളിയോട്, ജംഷി കിളിയിടുക്കിൽ, ഉമ്മർ അടുക്കത്ത്, സി.കെ. അനീഷ്, രമേശ്, ശിഹാബ് പൊറ്റമ്മൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.