ജിദ്ദ: സൗദി പ്രവാസി വനിതകളുടെ തൊഴിൽ സാധ്യതകൾ മുൻനിർത്തി കേരള വിമൻ യുനൈറ്റഡ് ക്ലബ് വാട്സ്ആപ് കൂട്ടായ്മ ജിദ്ദയിലും. സംഘടനയുടെ അധ്യക്ഷ മുനീറ മുഹമ്മദലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിത സംഗമം ജിദ്ദ അഞ്ചപ്പർ റസ്റ്റാറൻറിലാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം സലീന മുസാഫിർ നിർവഹിച്ചു.
50 ഓളം സ്ത്രീകൾ പങ്കെടുത്ത പരിപാടി സ്ത്രീ തൊഴിൽ സാധ്യതകളെ കുറിച്ചുള്ള പുതിയ ദിശാബോധം സൃഷ്ടിച്ചുകൊണ്ടാണ് സമാപിച്ചത്. സൗദി ബ്രിട്ടീഷ് സ്കൂൾ അധ്യാപികമാരായ സബ്നാ മൻസൂർ, ഫർസാന ഹംസ, ഷീനാ ബാനു, ഷെറിൻ ദാസ്, സൈദ ഫത്താഹ് തുടങ്ങിയവരും പരിപാടിയുടെ വിജയത്തിൽ മുഖ്യപങ്കാളിത്തം വഹിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം ഡോ. ഉഷ നാരായണൻ നിർവഹിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ സംഘടനാ ജനറൽ സെക്രട്ടറിയായി സാന്ദ്ര എൻ സത്യനെയും ജനറൽ കോഓഡിനേറ്ററായി ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു. വിവിധ ദൈനംദിന പരിപാടികളുടെ കോഓഡിനേറ്റർമാരായി റസീന ഫാദിൽ, അസ്ബാന, ജിഷ ജമാൽ സനീഷ്, നബിത എന്നിവരെ നിയോഗിച്ചു. പ്രവാസി സ്ത്രീകളിൽ ന്യൂതന സാങ്കേതിക വിദ്യാഭ്യാസം, ഇംഗ്ലീഷ് ഭാഷ പ്രയോഗം, സംഭാഷണ ചാതുരി, വായന തുടങ്ങിയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും തങ്ങളുടെ വ്യത്യസ്ത സംരംഭങ്ങളിലേക്ക് ജനശ്രദ്ധ ആകർഷിക്കുന്നതിനും ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
ജൂലൈ മാസത്തിൽ കാലിക്കറ്റ്, എറണാകുളം എന്നിവിടങ്ങളിൽ നടത്താനിരിക്കുന്ന ഗൾഫ് തൊഴിൽ സാധ്യതകൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സൗജന്യ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് +91 90611 05806 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.