ജിദ്ദ: ബലദിൽ കച്ചവടകേന്ദ്രത്തിൽ അഗ്നിബാധ. അഞ്ചുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടയിലാണ് അഗ്നിബാധയുണ്ടായതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് അസിസ്റ്റൻറ് വക്താവ് കേണൽ മുഹമ്മദ് അൽഖർനി പറഞ്ഞു. സിവിൽ ഡിഫൻസ് കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കി. മുൻകരുതലെന്നോണം പരിസരത്തെ ഫ്ലാറ്റുകളിലെ ആളുകളെ മാറ്റിയിരുന്നു.
ആളപായമില്ലെന്ന് വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.