ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

ജി​ദ്ദ: കേ​ര​ള പൗ​രാ​വ​ലി 'സ്പോ​ൺ​ണ്ടേ​നി​യ​സ് 2024' എ​ന്ന പേ​രി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യ​ക്തി​ത്വ വി​ക​സ​നം, ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ, മീ​ഡി​യ റി​പ്പോ​ർ​ട്ടി​ങ്, സോ​ഷ്യ​ൽ മീ​ഡി​യ അ​വ​യ​ർ​നെ​സ്സ്, ഡ​യ​സ്പോ​റ വെ​ൽ​ഫെ​യ​ർ, ഓ​ർ​ഗ​നൈ​സേ​ഷ​ൻ മാ​നേ​ജ്‌​മ​ൻ​റ്, ഇ​വെൻറ് മാ​നേ​ജ്‌​മ​ൻ​റ് എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി. ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പ് നാ​ല് വെ​ള്ളി​യാ​ഴ്ച​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ട് മു​ത​ൽ 11.30 വ​രെ​യാ​യി​രി​ക്കും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള തി​യ​റി​യും പ്രാ​ക്ടി​ക്ക​ൽ വി​ഷ​യ​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ക്കു​ക. ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി​ക്ക് കീ​ഴി​ൽ വി​ദ​ഗ്ധ​രാ​യ പ​രി​ശീ​ല​ക​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ജ​നു​വ​രി 28 ന് ​മു​മ്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്‌. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് വി​ലാ​സ് കു​റു​പ്പ് (0551056087), ജോ​സ​ഫ് വ​ർ​ഗീ​സ് (0546015620), ബീ​രാ​ൻ​കു​ട്ടി (0502705734) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Jeddah Kerala Citizen Leadership Training Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.