ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി സൗ​ദി ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്നു

ജി​ദ്ദ: 93മ​ത് സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 23ന് ​ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി​യു​ടെ പ്ര​തി​നി​ധി സ​ഭ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും സം​ബ​ന്ധി​ക്കും.

ജി​ദ്ദ​യി​ലെ സാം​സ്‌​കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ വ്യ​ക്തി​ത്വ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. 77ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള പ്ര​ശം​സ​പ​ത്ര​വും വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യും. ചി​ത്ര​ര​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

സൗ​ദി ദേ​ശീ​യ ദി​ന ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ദേ​ശീ​യ​ദി​ന സ​ന്ദേ​ശം, വി​വി​ധ ക​ലാ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ദേ​ശീ​യ​ദി​ന ക്വി​സ്, കേ​ക്ക് വി​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

വൈ​കീ​ട്ട് ഏ​ഴ് മു​ത​ൽ രാ​ത്രി 11.30 വ​രെ​യാ​യി​രി​ക്കും പ​രി​പാ​ടി​ക​ളെ​ന്ന് ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി ഇ​വ​ന്റ് മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളാ​യ അ​സ്‌​ഹാ​ബ് വ​ർ​ക്ക​ല, റാ​ഫി ബീ​മാ​പ​ള്ളി, നൗ​ഫ​ൽ വ​ണ്ടൂ​ർ, സു​ബൈ​ർ വ​യ​നാ​ട്, വീ​രാ​ൻ​കു​ട്ടി കൊ​യി​സ​ൻ, ഷ​മീ​ർ ന​ദ്‌​വി (പി.​ആ​ർ ആ​ൻ​ഡ് മീ​ഡി​യ) എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Jeddah Kerala Pauravali celebrates Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.