ജിദ്ദ: ജോലിക്കിടെ യൂറോപ്പിലെ റൊമാനിയയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച മുണ്ട സ്വദേശി തറമണ്ണിൽ ഉമ്മറിന്റെ കുടുംബത്തിന് നിർമിക്കുന്ന ‘ബൈതുറഹ്മ’ വീടിനുള്ള ജിദ്ദ കെ.എം.സി.സി നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ സഹായവിഹിതം കൈമാറി. ബൈതുറഹ്മ നിർമാണ കമ്മിറ്റി നേതാക്കളായ അബൂബക്കർ ഹാജി പാങ്ങിൽ, തേക്കിണി ഹംസ ഹാജി എന്നിവർക്കാണ് തുക കൈമാറിയത്. കെ.എം.സി.സി നേതാവ് സുധീർ കുരിക്കൾ മുണ്ടേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ കെ.എം.സി.സി നേതാവും പ്രവാസി ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റുമായ റഷീദ് വരിക്കോടൻ ഉദ്ഘാടനം ചെയ്തു.
വഴിക്കടവ് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കോയണ്ണി വാളശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സി.എച്ച്. ജാഫർ, എസ്.ടി.യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ, ഇബ്രാഹിം പാറക്കോട്ടിൽ, ഖത്തർ കെ.എം.സി.സി നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് അസ്കർ മണിമൂളി, ജുനൈസ് നാരോക്കാവ്, ഫിറോസ് മാട്ടായി, ആലിക്കുട്ടി സാഹിബ് വട്ടോളി എന്നിവർ സംസാരിച്ചു. ബാപ്പു മരുത സ്വാഗതവും ഫസലു മൂത്തേടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.