ജിദ്ദ: പിണറായി സർക്കാറിെൻറ വ്യാജ തട്ടിപ്പുകളുടെ പ്രതിസന്ധികളിൽനിന്ന് രക്ഷനേടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ കെട്ടുകഥകളുണ്ടാക്കി അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പല കാലഘട്ടങ്ങളിലും കെ. സുധാകരനെതിരെ സി.പി.എമ്മും കണ്ണൂർ ലോബിയും അക്രമങ്ങൾ അഴിച്ചുവിടുകയും വധശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള സർക്കാറിനെതിരെയുള്ള വിവിധങ്ങളായ അഴിമതികളും സ്വജനപക്ഷപാതവും വെളിച്ചത്ത് കൊണ്ടുവരുന്നതിലുള്ള പ്രതിഷേധവും നിരാശയുമാണ് ഗോവിന്ദനും സി.പി.എമ്മും ഇതുപോലെയുള്ള കൈവിട്ട കളികൾ കളിക്കുന്നതെന്നും ഈ കളി തീക്കളിയാണെന്നും പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. അബ്ബാസ് ചെമ്പൻ, മാമതു പൊന്നാനി, അലി തേക്കുതോട്, നൗഷാദ് അടൂർ, അസാബ് വർക്കല, റഫീഖ് മൂസ ഇരിക്കൂർ, രാധാകൃഷ്ണൻ കാവുമ്പായി, സമീർ നദ് വി കുറ്റിച്ചൽ, ഉസ്മാൻ കുണ്ടുകാവിൽ, ഷിനോയ് കടലുണ്ടി, അഷ്റഫ് വടക്കേകാട്, ജോർജ് ജോയ്, നാസർ സൈൻ, സമാൻ വാഴക്കാട്, അമീർ പരപ്പനങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.