ജിദ്ദ: ജിദ്ദ സീസണിന്റെ അവസാനം വരെ ജിദ്ദ ആർട്ട് പ്രൊമെനേഡ് ഇവൻറ് ഏരിയയിലേക്ക് എല്ലാ സന്ദർശകർക്കും സൗജന്യ പ്രവേശനം നൽകുമെന്ന് ജിദ്ദ സീസൺ മാനേജ്മെൻറ് വ്യക്തമാക്കി.
സൗജന്യ ഇവൻറ് ഏരിയകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും വാട്ടർഫ്രണ്ടിലെ ഉത്സവാന്തരീക്ഷത്തിൽ പ്രദേശത്തെ പരിപാടികൾ കൂടുതൽ ആളുകൾക്ക് ആസ്വദിക്കാൻ അവസരം ലഭ്യമാക്കുന്നതിനുമാണ് പ്രവേശനം സൗജന്യമാക്കിയിരിക്കുന്നത്. ജിദ്ദ സീസണിലെ പ്രധാന ഇവൻറ് വേദികളിലൊന്നാണ് ജിദ്ദ ആർട്ട് പ്രൊമെനേഡ് ഏരിയ. തത്സമയ ഷോകൾ, കടൽത്തീരത്തെ തിയറ്ററുകൾ, കരിമരുന്നുപ്രയോഗം, വിവിധ വിനോദപരിപാടികൾ എന്നിവയാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. 95ലധികം ഷോപ്പുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, കുട്ടികൾക്കായുള്ള ഗെയിം വിനോദമേഖല തുടങ്ങി നിരവധി വ്യത്യസ്ത ഓപ്ഷനുകളും സ്ഥലത്തുണ്ട്.
സീസൺ പരിപാടികൾ ആരംഭിച്ച ആദ്യ മണിക്കൂറുകൾ മുതൽ വലിയ ജനപങ്കാളിത്തത്തിനാണ് ജിദ്ദ ആർട്ട് പ്രൊമെനേഡ് ഏരിയ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. മനോഹരമായ സമുദ്രാന്തരീക്ഷവും സ്ഥലത്തെ വ്യത്യസ്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.