ജിദ്ദ സീണൺ ഫെസ്റ്റിവൽ: ഒരുക്കങ്ങൾ ആരംഭിച്ചു

ജിദ്ദ: ജിദ്ദയുടെ ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പദവിയെ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളും വിനോദ പ്രവർത്തനങ്ങളുമായി ജിദ്ദ സീണൺ ഫെസ്റ്റിവൽ 2022 സീസൺ രണ്ടിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി നാഷനൽ സെന്റർ ഫോർ ഇവന്റ്‌സ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന വിനോദപരിപാടികൾ രാജ്യത്ത് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് ജിദ്ദ സീണൺ ഫെസ്റ്റിവൽ അരങ്ങേറുന്നത്.

കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പിൻവലിക്കുകയും രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തതോടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ വിനോദ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ജിദ്ദ നഗരത്തിലെ പൊതു സ്ഥലങ്ങളിലും ചത്വരങ്ങളിലും പ്രധാന റോഡുകളിലും ജിദ്ദ സീസണിന്റെ വരവറിയിച്ചുകൊണ്ടുള്ള ബോർഡുകളും മറ്റും സ്ഥാപിക്കും.

റമദാനിൽ വിളിച്ചുചേർക്കുന്ന വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവലിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും നാഷനൽ സെന്റർ ഫോർ ഇവന്റ്‌സ് അറിയിച്ചു.

Tags:    
News Summary - Jeddah Season Festival: Preparations have begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.