ജീസാൻ: ജീസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ 30ാം വാർഷികാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. ജീസാൻ ഹാപ്പി ടൈം ടവറിനു സമീപം സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമത്തിൽ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് നടന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികൾ ‘ഒറിസോൺ 2023; കരുതലിന്റെ മുപ്പതാണ്ട്’ എന്ന ശീർഷകത്തിലാണ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ഓൺലൈൻ ലിങ്ക് വഴി ശീർഷകത്തിന്റെ പേരും പ്രമേയവും നിർദേശിച്ച് മത്സരത്തിൽ വിജയികളായ വ്യക്തികൾക്കുള്ള ഉപഹാരങ്ങളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ‘ഒറിസോൺ 2023’ എന്ന പേര് നിർദേശിച്ച ആതിര ബെന്നിക്കുള്ള ഉപഹാരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായിയും സമ്മാനം ട്രഷറർ ഖാലിദ് പട്ലയും വിതരണംചെയ്തു. ‘കരുതലിന്റെ മുപ്പതാണ്ട്’ എന്ന പ്രമേയം നിർദേശിച്ച സഫറുദ്ദീൻ ആലുക്കലിനുള്ള ഉപഹാരം ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പൂക്കോട്ടൂരും സമ്മാനം ഓർഗനൈസേഷൻ സെക്രട്ടറി സാദിഖ് മാസ്റ്ററും വിതരണം ചെയ്തു.
വാർഷിക ലോഗോ രൂപകൽപന ചെയ്ത ഫഹദ് മുന്നിയൂരിനുള്ള ഉപഹാരം ഡോ. മൻസൂർ നാലകത്തും ചടങ്ങിൽ കൈമാറി. മുഖ്യാതിഥികളായി പരിപാടിയിലെത്തിയ ടി.എച്ച്. ദാരിമിക്കുള്ള ഉപഹാരം ചെയര്മാൻ ഗഫൂർ വാവൂരും മുസ്തഫ ദാരിമിക്കുള്ള ഉപഹാരം വൈസ് ചെയർമാൻ ജസ്മൽ വളമംഗലവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.