ജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജിസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സരാഘോഷം ജിസാനിലെ പ്രവാസികൾക്ക് ആവേശം പകർന്നു. ആഘോഷ പരിപാടിയിലെ ക്രിസ്മസ് ട്രീയും പുൽക്കൂടും ക്രിസ്മസ് കേക്കും സാന്തോക്ലോസ് അപ്പൂപ്പനും ക്രിസ്മസ് കരോൾ സംഘവുമെല്ലാം പ്രവാസികൾക്ക് ഹൃദ്യമായ അനുഭവമായി. ജിസാൻ ഫുക്ക മറീന ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ ജല രക്ഷാധികാരി വെന്നിയൂർ ദേവൻ ഉദ്ഘാടനം ചെയ്തു. ജല ഏരിയ പ്രസിഡൻറ് ജബ്ബാർ പാലക്കാട് അധ്യക്ഷത വഹിച്ചു. ജല കേന്ദ്രകമ്മിറ്റി ട്രഷററും ജിസാൻ സർവകലാശാല അധ്യാപകനുമായ ഡോ. ജോ വർഗീസ് ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി. എൻ.എം. മൊയ്തീൻ ഹാജി, ഫൈസൽ മേലാറ്റൂർ, ഡോ. രമേശ് മൂച്ചിക്കൽ എന്നിവർ ആശംസകൾ നേർന്നു.
മുഖ്യരക്ഷാധികാരി താഹ കൊല്ലേത്ത്, കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ സലാം കൂട്ടായി, അനീഷ് നായർ, ഏരിയ സെക്രട്ടറി മുനീർ നീരോൽപലം , മുസ്തഫ പൂവത്തിങ്കൽ ,ബിനു ബാബുവും സംഘവും, ഖദീജ താഹ, ട്രീന ജോബിൻ, തീർത്ഥ സത്യൻ, എവലിൻ ജോർജ്ജ്, ഈതൻ ജോർജ് തുടങ്ങിയവർ വിവിധപരിപാടികൾ അവതരിപ്പിച്ചു. ഫാത്തിമ ഫൈഹ, ഫാത്തിമ ഫൈസ എന്നിവരുടെ നൃത്തനൃത്യങ്ങൾ ആഘോഷത്തിന് മികവേകി. ജിസാനിലെ ഗായകർ അവതരിപ്പിച്ച സംഗീത നിശയിൽ ഗഫൂർ പൊന്നാനി, ബിനു ബാബു, നൗഷാദ് വാഴക്കാട്, ഫസിൽ, ബാബു, ഡോ. അനീഷ്, രശ്മി സത്യൻ, ഷമീം പട്ടാമ്പി, ഷർഷാദ്, ഖദീജ താഹ, ഗോകുൽ തൃശൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജല ഏർപ്പെടുത്തിയ സമ്മാന പദ്ധതിയിൽ വിജയികളായവർക്കും കുട്ടികൾക്കും സലാം കൂട്ടായി, ജോർജ് തോമസ്,അനീഷ് നായർ, വെന്നിയൂർ ദേവൻ, ഡോ.രമേശ് മൂച്ചിക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയ കമ്മിറ്റി ട്രഷറർ ഗഫൂർ പൊന്നാനി സ്വാഗതവും ബിനു ബാബു നന്ദിയും പറഞ്ഞു. സിയാദ് പുതുപ്പറമ്പിൽ, അന്തുഷ ചെട്ടിപ്പടി, സാദിഖ് പരപ്പനങ്ങാടി, സലാം എളമരം, അനിൽ അമ്പാടി, ഫാറൂഖ് ചെട്ടിപ്പടി, വസീം മുക്കം, സമീർ ചെട്ടിപ്പടി,ബാലൻ, അഷറഫ്, മുസ്തഫ, നിസാർ,നൗഷാദ്, ജിനോ, ജിബിൻ, അലി, ഗംഗാധരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.