ജിദ്ദ: സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിലിന് യോഗ്യരാക്കുന്നതിനും സൗദി മാനവവിഭവശേഷി വികസന ഫണ്ടും (ഹദഫ്) റെഡ്സീ വികസന കമ്പനിയും കരാർ ഒപ്പുവെച്ചു. 1000 പേർക്കാണ് ഹോസ്പിറ്റാലിറ്റി, ടൂറിസം, സെക്യൂരിറ്റി, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ 18 മാസത്തെ അക്കാദമിക് പരിശീലനം നൽകാനുള്ള കരാർ. ഇവർക്ക് റെഡ് സീ കമ്പനിയുടെ പദ്ധതിയിൽ തൊഴിലവസരം നൽകും.
ഒന്നാം ഘട്ടം വിജയകരമായതിനെ തുടർന്നാണ് രണ്ടാംഘട്ട പരിശീലനം ആരംഭിക്കുന്നത്. 500 പേരാണ് ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്. ഇവർ തൊഴിൽ പരിശീലനത്തിലാണ്.
രണ്ടാം ബാച്ചിനുള്ള കരാറിൽ ഹദഫ് ഡയറക്ടർ ജനറൽ തുർക്കി ബിൻ അബ്ദുല്ല അൽജവൈനിയും റെഡ് സീ ഡെവലപ്‌മെൻറ് കമ്പനി സി.ഇ.ഒ ജോൺ പഗാനോയുമാണ് ഒപ്പുവെച്ചത്. 30 മാസമാണ് പരിശീലനം. ആറു മാസക്കാലം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന വികസനത്തിലായിരിക്കും പരിഗണന. പിന്നീട് 18 മാസത്തെ അക്കാദമിക് പരിശീലനവും ആറു മാസത്തെ തൊഴിൽ പരിശീലനവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.