ജുബൈൽ: പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ജുബൈൽ എംബസി സേവന കേന്ദ്രം വേഗ ട്രാവൽസിൽ ഞായറാഴ്ച പ്രവർത്തനമാരംഭിച്ചു. പാസ്പ്പോർട്ട്, ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബിൽ അകപെട്ടവരുമായ 19 പേരാണ് ആദ്യ ദിവസം എത്തിയത്. ഇവർക്ക് അപേക്ഷ പൂരിപ്പിച്ചു നൽകുകയും വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. പാസ്പോർട്ട് വിഭാഗവുമായി ബന്ധപ്പെടുന്നതിന് അപ്പോയ്ൻമെൻറ് എടുത്തു നൽകുകയും ചെയ്തിട്ടുണ്ട്. പൊതുമാപ്പ് കഴിയുന്നതുവരെ എല്ലാ ദിവസവും കേന്ദ്രം പ്രവർത്തിക്കും. ഞായർ മുതൽ വ്യാഴം വരെ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെയാണ് പ്രവർത്തനം. എല്ലാ അനധികൃതർക്കും സേവനം പ്രയോജനപ്പെടുത്താം. ഇതോടൊപ്പം ജുബൈൽ ഹെൽപ് ഡെസ്ക്ക് വളണ്ടിയർമാരുടെ സഹായം മുഴുവൻ സമയവും ലഭ്യമാണ്. ഇതിനിടെ ജുബൈൽ ജവാസാത് ഓഫീസിൽ അപേക്ഷയുമായി എത്തിയവരെ ദമ്മാമിലേക്ക് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. അവിടെ നിന്നും ഏരിയ 91ലേക്ക് അയച്ചു. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും ജുബൈൽ എംബസി സന്നദ്ധ പ്രവർത്തകരായ ജയൻ തച്ചൻ പാറ (0502987401), സൈഫുദ്ദീൻ പൊറ്റശ്ശേരി (0538347917), കുഞ്ഞിക്കോയ താനൂർ (0561524418), സലീം ആലപ്പുഴ (0504946035), എ.കെ.എം നൗഷാദ് (0502127897), അശ്റഫ് ചെട്ടിപ്പടി (0502848756), ഉസ്മാൻ ഒട്ടുമ്മൽ (0501298129), വിജയൻ (0502026183), തൻസീൽ ഉള്ളാണം (0581726317), കൈസർ (0565718777), അൻവർ മഞ്ചേരി (0503968001) എന്നിവരുമായി ബന്ധപ്പെടാം. അപ്പോയിൻറ് മെൻറെടുക്കാനുള്ള സഹായം ഇബ്രാഹിം കുട്ടി (0504905821), സൈനുദ്ദീൻ മൗലവി എന്നിവരിൽ നിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.