ജുബൈൽ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ജുബൈൽ ജവാസത് (പാസ്പോർട്ട് ഓഫിസ്) സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി സമൂഹത്തിന് നൽകിയ ശ്രദ്ധേയ സേവനങ്ങൾ കണക്കിലെടുത്ത് സാമൂഹികപ്രവർത്തകൻ നൂഹ് പാപ്പിനിശ്ശേരിയെ അനുമോദിച്ചു. ഓഫിസ് മാനേജർ ക്യാപ്റ്റൻ മുഹമ്മദ് അബ്ദുൽ ഹാദി അൽഖഹ്താനിയും അസിസ്റ്റന്റ് മാനേജർ ക്യാപ്റ്റൻ അബു അബ്ദുല്ലയും പങ്കെടുത്തു.
ഹിജ്റി കലണ്ടർ പ്രകാരം 42 വർഷവും ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 40 വർഷവും സൗദി അറേബ്യയിൽ പൂർത്തിയാക്കിയ അദ്ദേഹം ഇക്കാലമത്രയും ജുബൈലിലെ പ്രവാസി തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ടതിന്റെ അംഗീകാരമാണ് ഇത്. ഇന്ത്യൻ സമൂഹത്തിനും ഏറെ അഭിമാനകരമായ നേട്ടം. ഇന്ത്യൻ എംബസി ഹെൽപ് ഡെസ്കിലെ സന്നദ്ധസേവകനായി അദ്ദേഹം സർക്കാറിന്റെ വിവിധ നടപടിക്രമങ്ങളിൽ മാർഗം നിർദേശം നൽകിയും പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ടും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹാനുഭൂതി നിറഞ്ഞ സമീപനവും പലരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ജുബൈലിലെ പ്രവാസി സമൂഹത്തെ സേവിക്കാനും പിന്തുണക്കാനും കഴിഞ്ഞത് ഒരു ബഹുമതിയായാണ് ഞാൻ കാണുന്നതെന്നും സർക്കാർ ഉദ്യോഗസ്ഥരിൽനിന്നും സമൂഹത്തിൽനിന്നുമുള്ള പിന്തുണക്കും അഭിനന്ദനത്തിനും കടപ്പെട്ടിരിക്കുകയാണെന്നും നൂഹ് പാപ്പിനിശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.