ജുബൈൽ: 2004 മുതൽ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിച്ചുവരുന്ന അസോസിയേഷൻ ഓഫ് മലയാളി പ്രഫഷനൽസ് ഇൻ സൗദി അറേബ്യ (ആംപ്സ്) കേരളപ്പിറവി-ഓണം സംയുക്താഘോഷം സംഘടിപ്പിച്ചു.
പ്രസിഡൻറ് അനിത് അധ്യക്ഷത വഹിച്ചു. ദിവ്യ (ധ്വനി സ്കൂൾ ഓഫ് മ്യൂസിക്) അതിഥിയായിരുന്നു.ജയൻ വാര്യരുടെ നേതൃത്വത്തിൽ മാവേലി, വാമനൻ, പുലികളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.
അനിത, ബിനിത, ബിനു നായർ എന്നിവർ പൂക്കളമിടലിനും തിരുവാതിരക്കും കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾക്ക് ബിനു നായരും നേതൃത്വം നൽകി. ബിന്ദു രാജേന്ദ്രെൻറ കലാപ്രദർശനവും ഉണ്ടായിരുന്നു. സാബു ക്ലീറ്റസ് ഓണക്കളികൾ അവതരിപ്പിച്ചു.
ഓണസദ്യ പരിപാടിക്ക് മാറ്റുകൂട്ടി. അനിത് പത്മകുമാർ, മനോജ് കുമാർ, രവി നായർ, നിഥിൻ രവീന്ദ്രൻ, സച്ചിൻ സുന്ദർ രാഗേന്ദു, സൗജന്യ ശ്രീകുമാർ, വിനീത രാജേഷ്, മാത്യു വിവേക്, നിസാം യാക്കൂബ്, ഷിബു സേവ്യർ, പി.കെ. നൗഷാദ്, സഫയർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.