ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ 2023-2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പ്രവർത്തക സംഗമവും ജുബൈലിൽ നടന്നു. ഹ്രസ്വ സന്ദർശനത്തിനായി സൗദിയിലുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം മുഖ്യാതിഥിയായി. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല യോഗം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ട് മുൻ പ്രസിഡൻറ് വിത്സൺ തടത്തിൽ ചടങ്ങിൽ അവതരിപ്പിച്ചു.
ഇ.കെ. സലിം, സിറാജ് പുറക്കാട്, റഫീഖ് കൂട്ടിലങ്ങാടി, ഹനീഫ് റാവുത്തർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുതിർന്ന നേതാവ് നൂഹ് പാപ്പിനിശ്ശേരി അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ, യോഗം ഐകകേണ്ഠ്യന അംഗീകരിക്കുകയായിരുന്നു.
നജീബ് നസീർ (പ്രസി.), വിൽസൺ ജോസഫ് പാനായിക്കുളം (ജന. സെക്ര., സംഘടനാ ചുമതല), അരുൺ കല്ലറ (ട്രഷ.), നൂഹ് പാപ്പിനിശ്ശേരി (കുടുംബവേദി പ്രസിഡൻറ്), അൻഷാദ് ആദം, കെ.വി. ആഷിഖ്, എൻ.പി. റിയാസ് (വൈ. പ്രസി.), ഉസ്മാൻ കുന്നംകുളം, ഷമീം (ജന. സെക്ര.), തോമസ് മാമൂടൻ, റീനു മാത്യു, മൂർത്തള (സെക്രട്ടറിമാർ), ഗസ്സാലി (അസി. ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം, ബിജു കല്ലുമല എന്നിവർ ചേർന്ന് പുതിയ ഭാരവാഹികളെ ആദരിച്ചു.
ദമ്മാം റീജനൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം ആശംസ നേർന്നു. നൂഹ് പാപ്പിനിശ്ശേരി സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.