ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ ഏരിയാകമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ‘മൂവർണം പൊന്നോണം’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ ജുബൈലിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഉച്ചക്ക് ഒന്നിന് ആരംഭിച്ച ആഘോഷ പരിപാടികൾ ഏരിയ കമ്മറ്റി പ്രസിഡന്റ് നജീബ് നസീർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളും മുതിർന്നവരും പങ്കെടുത്ത നിരവധി കായികപരിപാടികളും ഉണ്ടായിരുന്നു. പുരുഷ-വനിതാ ടീമുകൾ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരവും നടന്നു.
തുടർന്നുനടന്ന സാംസ്കാരിക സമ്മേളനത്തിൽ നജീബ് നസീർ അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.സലിം സമ്മേളനം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, അഷ്റഫ് മുവാറ്റുപുഴ, ശിഹാബ് കായംകുളം, ലിബി ജെയിംസ്, ജോൺ കോശി, നജ്മുന്നിസ റിയാസ്, റിയാസ്, അൻഷാദ് ആദം, നസീർ തുണ്ടിൽ എന്നിവർ അർപ്പിച്ചു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി കുടുംബ വേദി പ്രസിഡന്റ് അജ്മൽ താഹ, യൂത്ത് വിങ് പ്രസിഡന്റ് വൈശാഖ് എന്നിവർക്ക് സ്വീകരണം നൽകി. കുടുംബ വേദി പ്രവർത്തകരായ നജുമുന്നിസ റിയാസ്, പ്രിയ അരുൺ, ശുഭ, ഷാഹിദ റഷീദ്, വഹീദ ഫാറൂഖ്, പ്രിയ അരുൺ, ഷാലൂജ ശിഹാബ്, ലിബി ജെയിംസ്, ദിവ്യ മനോജ്, സമീന അൻഷാദ്, അസ്മിയ അഷ്റഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ സതീഷ് കുമാർ, നിഖില, സാജൂബ്, രാജേഷ്, ഷിജില ഹമീദ്, ഹുസ്ന, ആസിഫ്, നജീബ് വക്കം, ഷെമീം, വൈശാഖ്, ശരത്, ഫാറൂഖ്, ഹമീദ് മാർക്കശ്ശേരി, വഹീദ ഫാറൂഖ്, മുർത്തദ, നിതിൻ, റഷീദ്, തോമസ് മാമൂടൻ, നാസറുദ്ദിൻ, മനോജ്, ജെയിംസ് കൈപ്പള്ളിൽ, അഖിൽ ജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിൽസൺ ജോസഫ് സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.