ജുബൈൽ: ഒ.ഐ.സി.സി സജീവ പ്രവർത്തകനായിരിക്കെ മരിച്ച അനിൽകുമാറിന്റെ പേരിലുള്ള ധനസഹായം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടുംബത്തിന് കൈമാറി.
കൊല്ലം ജില്ലയിലെ അനിൽകുമാറിന്റെ വസതിയിലെത്തിയാണ് സഹായം നൽകിയത്. പ്രവാസലോകത്തും നാട്ടിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒ.ഐ.സി.സിയുടെ സംഘടന പ്രവർത്തകരെ രമേശ് ചെന്നിത്തല പ്രത്യേകം നന്ദി അറിയിച്ചു. ജുബൈൽ ഒ.ഐ.സി.സി പ്രസിഡൻറ് നജീബ് നസീർ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി മുൻ സെക്രട്ടറി ചന്ദ്രൻ കല്ലട, സലാം പോരുവഴി, രാജൻ പൈനുംമൂട്ടിൽ, കെ.പി.സി.സി നിർവാഹക സമിതിയംഗം എം.വി. ശശി കുമാരൻ നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കരയ്ക്കാട്ട് അനിൽ, ഗോകുലം അനിൽ, ചക്കുവള്ളി നസീർ, അബലത്തിൻ ഭാഗം രാജൻ എന്നിവർ സംസാരിച്ചു. പോരുവഴി കിഴക്ക് മണ്ഡലം പ്രസിഡൻറ് പത്മ സുന്ദരപിള്ള സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.