ദമ്മാം: എന്ത് വിലകൊടുത്തും തൃക്കാക്കര പിടിച്ചടക്കി കെ-റെയിൽ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും വർഗീയ ധ്രുവീകരണ നീക്കത്തിനുമെതിരായ ജനങ്ങളുടെ രോഷമാണ് ഉമ തോമസിന് ലഭിച്ച ചരിത്രവിജയമെന്ന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുൾപ്പെടെ മണ്ഡലത്തിൽ തമ്പടിച്ച് നടത്തിയ പ്രചണ്ഡ പ്രചാരണത്തെ തൃക്കാക്കരയിലെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞു. മന്ത്രിമാരും നേതാക്കളും മണ്ഡലത്തിലെ സ്വസമുദായക്കാരുടെ വീടുകൾ തെരഞ്ഞുപിടിച്ച് പച്ചയായ വർഗീയത പറഞ്ഞ് വോട്ട് തേടിയത് സാക്ഷര കേരളത്തിന് അപമാനമാണ്.
കേരളത്തിലെ സാധാരണക്കാരുടെ അടുക്കളയിൽപോലും കയറി കെ-റെയിലിനുവേണ്ടി അഴിമതിയുടെ കുറ്റികളടിച്ച പിണറായി സർക്കാറിനെതിരെ അലയടിക്കുന്ന ശക്തമായ പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ മിന്നുന്ന വിജയം.
ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, നിഷാദ് കുഞ്ചു, അൻവർ സാദിഖ്, നൗഷാദ് തഴവ, അബ്ദുൽ ഗഫൂർ, നിസാർ മാന്നാർ, ഹമീദ് മരക്കാശ്ശേരി, ഗഫൂർ വടകര, അഷ്റഫ് കാഞ്ഞിരക്കുന്നൻ തുടങ്ങിയവർ സംബന്ധി
ച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.