മക്ക: ഹജ്ജിെൻറ മുന്നോടിയായി ഉയർത്തിക്കെട്ടിയ കഅ്ബയുടെ കിസ്വ താഴ്ത്തിയിട്ടു. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിെൻറ മേൽനോട്ടത്തിലാണ് കിസ്വ താഴ്ത്തി ശാദൂറാൻ വളയത്തിൽ ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കിയത്. കഅ്ബയുടെ നാല് ഭാഗത്തുനിന്ന് മൂന്ന് മീറ്റർ ഉയരത്തിൽ ഉയർത്തിക്കെട്ടിയ ഭാഗമാണ് കിസ്വ ഫാക്ടറിയിലെ വിദഗ്ധരെത്തി താഴ്ത്തിക്കെട്ടിയതെന്ന് കിസ്വ കോംപ്ലക്സ് അണ്ടർ സെക്രട്ടറി അബ്ദുൽ ഹമീദ് ബിൻ സഇൗദ് അൽമാലികി പറഞ്ഞു.
കിസ്വയുടെ സുരക്ഷയും വൃത്തിയും നിലനിർത്താൻ ദുൽഖഅദ് മാസമാദ്യത്തിലാണ് കിസ്വ ഉയർത്തിക്കെട്ടിയത്.വിദഗ്ധരും ടെക്നീഷ്യന്മാരും ഉൾപ്പെടെ 33 പേരടങ്ങിയ സംഘമാണ് കുറഞ്ഞസമയത്തിനുള്ളിൽ കൃത്യതയോടെ കിസ്വ താഴ്ത്തി കഅ്ബക്ക് താഴെയുള്ള കൊളുത്തുകളിൽ ഉറപ്പിച്ചതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.