ദമ്മാം: പ്രവിശ്യയിലെ കണ്ണൂർക്കാരുടെ ക്രിക്കറ്റ് മാമാങ്കം 'കാനന്നൂർ സൂപ്പർ കപ്പ് (സീസൺ ത്രീ) മത്സരത്തിൽ ടി.എം.സി.സി ജേതാക്കളായി. സജീവൻ ഇരിട്ടിയുടെ കണ്ണൂർ ബ്രദേഴ്സ് റണ്ണേഴ്സ്അപ് ആയി. ലൂസേഴ്സ് ഫൈനലിൽ കണ്ണൂർ വാരിയേഴ്സിനെ തോൽപിച്ച് കണ്ണൂർ കാസ്ക് മൂന്നാം സ്ഥാനത്തിന് അർഹരായി. മികച്ച ബാറ്ററായി ടി.എം.സി.സിയുടെ ഷമാസും മികച്ച ബൗളറായി കണ്ണൂർ ബ്രദേഴ്സിെൻറ ശ്രുദീപും മികച്ച വിക്കറ്റ് കീപ്പറായി കണ്ണൂർ ബ്രദേഴ്സിെൻറ ഇബ്രാഹിമും തിരഞ്ഞെടുക്കപ്പെട്ടു. ഖോബാറിലെ സാബ്സ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മുഴുദിന ടൂർണമെൻറിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ എട്ടു പ്രമുഖ ക്രിക്കറ്റ് ടീമുകളായ കണ്ണൂർ കാസ്ക്, കണ്ണൂർ വാരിയേഴ്സ്, പി.എസ്.വി സ്പോർട്സ് ക്ലബ്, ബസ്മ സോൾജിയേഴ്സ്, കണ്ണൂർ ബ്രദേഴ്സ്, കണ്ണൂർ സൂപ്പർ കിങ്സ്, സ്റ്റീൽ ഫോഴ്സ് ഫൈറ്റേഴ്സ്, ടി.എം.സി.സി എന്നീ ടീമുകൾ മാറ്റുരച്ചു.
താരലേലത്തിലൂടെ തിരഞ്ഞെടുത്ത കണ്ണൂരിലെ 120ഓളം താരങ്ങൾ ഇത്തവണത്തെ സൂപ്പർ കപ്പിെൻറ ഭാഗമായി. സുഹൈൽ നിയന്ത്രിച്ച സമാപന ചടങ്ങിൽ വിന്നേഴ്സിനുള്ള കാഷ് പ്രൈസും ട്രോഫിയും പ്രസിഡൻറ് ഷഫീക്കും സെക്രട്ടറി ഫവാസും മുസ്തഫ തലശ്ശേരിയും ചേർന്ന് കൈമാറി. റണ്ണേഴ്സിനുള്ള കാഷ് പ്രൈസും ട്രോഫിയും വൈസ് പ്രസിഡൻറ് ഷൈജു പുതിയപുരയിലും ജോയൻറ് സെക്രട്ടറി ശ്രീകാന്ത് വാരാണസിയും ചേർന്ന് നൽകി. മൂന്നാം സ്ഥാനക്കാർക്കുള്ള കാഷ് പ്രൈസും ട്രോഫിയും റസാലി സമ്മാനിച്ചു. സംഘാടക സമിതിക്കുവേണ്ടി സിനു ചന്ദ്രൻ, റാസിൽ അനൂട്ടി, റസാഖ്, ഗോകുൽ, ഷംസുദ്ദീൻ, ശരത്, ഷാബാസ്, സജീവൻ, കെ.വി. അനീഷ് എന്നിവർ ടൂർണമെൻറ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.