ജിദ്ദ: കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. മാലോട്ട് മീത്തലെ പുരയിൽ അബ്ദുൽ റസാക്ക് (42) ആണ് സൗദി അറേബ്യയിലെ ഹായിലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഹായിൽ-റിയാദ് ഹൈവേയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.
ഫോർച്യൂണർ വണ്ടി ഒാടിച്ച് റിയാദിലേക്കുള്ള യാത്രാ മധ്യേ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. മൃതേദഹം തുമീർ ജനറൽ ഹോസ്പിറ്റലിലാണ്. 18 വർഷത്തോളമായി സൗദിയിൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുകയാണ്.
പിതാവ് :മൂസാൻ. മാതാവ്: നബീസ. ഭാര്യ: മറിയം. മക്കൾ: റാസിഖ്, ആയിഷ, ഫാത്തിമതു റിസ, റൈഹാൻ. സഹോദരങ്ങൾ :അബ്ദുറഹ്മാൻ, ഖാദർ, ഇബ്രാഹിം, മുഹമ്മദ്, സൗറ, സൈനബ. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബന്ധുക്കൾക്കൊപ്പം കെ.എം.സി.സി പ്രവർത്തകർ സഹായത്തിനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.