റിയാദ്: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ആയിരിക്കെ നിര്യാതനായ പി.എം. നജീബിെൻറ പേരിൽ കർമ പുരസ്കാരങ്ങൾ ഏർപ്പെടുത്താൻ നാഷനൽ കമ്മിറ്റി തീരുമാനിച്ചു.
കോവിഡ് മൂലം മരിച്ച കേരളത്തിലെ 14 ജില്ലകളിലെയും ഏറ്റവും നിർധനരായ പ്രവാസികളുടെ 14 കുട്ടികൾക്ക് പഠനസഹായം എന്ന നിലക്ക് 15,000 രൂപ വീതം സ്കോളർഷിപ് നൽകി സഹായിക്കാനും പൊതുപ്രവർത്തന രംഗത്തും ആരോഗ്യ, ജീവകാരുണ്യപ്രവർത്തന, കായിക രംഗങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും കഴിവ് തെളിയിച്ച ആളുകളെ കണ്ടെത്തി കർമ പുരസ്കാരങ്ങൾ നൽകാനുമാണ് തീരുമാനം. ഇതു സംബന്ധിച്ച് ആലോചിക്കാൻ ചേർന്ന ഒാൺലൈൻ യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് അഷ്റഫ് വടക്കേവിള അധ്യക്ഷതവഹിച്ചു.
വരുംവർഷങ്ങളിൽ പി.എം. നജീബിെൻറ ഓർമദിനമായ മേയ് നാലിന് സൗദിയിലുടനീളം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സൗദിയിലെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി അർപണ മനോഭാവത്തോടെ പ്രവർത്തനം കാഴ്ചവെക്കുന്ന കേരളത്തിലെ കോൺഗ്രസിെൻറ സമുന്നതനായ ഒരു വ്യക്തിക്കും ഒരു ജീവകാരുണ്യ പ്രവർത്തകനും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർക്കും നഴ്സിനും മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കലാകായിക പ്രതിഭകൾക്കും നിസ്തുലമായ പ്രവർത്തനം നടത്തുന്ന ഒരു മാധ്യമ പ്രവർത്തകനും മികച്ച അധ്യാപകർക്കും പി.എം. നജീബ് കർമ പുരസ്കാരം നൽകും.
ഒ.ഐ.സി.സിയുടെ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനും കർമ പുരസ്കാരം നൽകും. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷാജി സോണ യോഗത്തിൽ കർമപദ്ധതികൾ പ്രഖ്യാപിച്ചു. പുരസ്കാരത്തിന് അർഹരാകുന്ന മുഴുവൻ ആളുകളെയും പ്രത്യേകം നിയോഗിക്കപ്പെട്ട ജൂറിയായിരിക്കും തെരഞ്ഞെടുക്കുക. പൊതുസമൂഹത്തിൽനിന്നും സ്വീകരിക്കുന്ന അപേക്ഷകളോ നാമ നിർദേശങ്ങളോ അനുസരിച്ച് കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ച് ജൂറി അംഗങ്ങൾ ആയിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.
പദ്ധതിയുടെ ആദ്യ പരിപാടി അദ്ദേഹത്തിെൻറ കർമ മണ്ഡലമായിരുന്ന ദമ്മാമിലും വരും വർഷങ്ങളിൽ റിയാദ്, ജിദ്ദ, അബഹ തുടങ്ങിയ മറ്റു പ്രവിശ്യകളിലുമായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്. യോഗത്തിൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ജയരാജ് കൊയിലാണ്ടി, നാസറുദ്ദീൻ റാവുത്തർ, ഫൈസൽ ഷരീഫ്, സിദ്ദീഖ് കല്ലൂപറമ്പൻ, ജെ.സി. മേനോൻ, കുഞ്ഞുമോൻ കൃഷ്ണപുരം, ജോൺസൺ മാർക്കോസ്, എസ്.പി. ഷാനവാസ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ഷങ്കർ എളങ്കൂർ യോഗം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറിമാരായ മാത്യു ജോസഫ് സ്വാഗതവും സത്താർ കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.