കെ. കരുണാകര​ൻ ജന്മശതാബ്​ദി ആചരിച്ചു

ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി കെ. കരുണാകരൻ ജന്മശതാബ്​ദി ആചരിച്ചു. റീജനൽ പ്രസിഡൻറ്​ ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ പ്രസിഡൻറ്​ പി.എം നജീബ് ഉദ്​ഘാടനം ചെയ്തു. കെ. കരുണാകര​ൻ ഇന്നും ജനഹൃദയയങ്ങളിൽ അജയ്യനായി നിലകൊള്ളുന്നുവെന്നത്​ ഒരിക്കലും വിസ്മരിക്കാനാകാത്ത രാഷ്​ട്രീയ പ്രതിഭാസമാണ് അദ്ദേഹമെന്നതിന് തെളിവാണെന്ന്​ അദ്ദേഹം പറഞ്ഞു. ജനങ്ങളോടൊപ്പം നിൽക്കുകയും വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടുകയും ചെയ്ത ലീഡറുടെ രാഷ്​ട്രീയ മാതൃക എക്കാലത്തും പ്രസക്തി ഉള്ളതാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് പാലക്കാട്, സുരേഷ് കുന്നം, ചന്ദ്രമോഹൻ, റഫീഖ് കൂട്ടിലങ്ങാടി, ഷിബു ബഷീർ, ഷാജി മോഹൻ, മുഹമ്മദ് അലി പാഴൂർ, അബ്ബാസ് തറയിൽ, ടിജോ പഴയമഠം എന്നിവർ സംസാരിച്ചു. നൗഷാദ് തഴവ, മാത്യു ജോർജ്, സി.ടി ശശി ആലൂർ, ഹമീദ് മരക്കാശേരിൽ, ഫൈസൽ ശരീഫ്, ലാൽ അമീൻ, റഫീഖ് എന്നിവർ നേതൃത്വം നൽകി. റീജനൽ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - karunakaran-gulf-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.