കേ​ളി മ​ലാ​സ് ഏ​രി​യ​യി​ലെ മ​ലാ​സ് യൂ​നി​റ്റി​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കേളി മലാസ് യൂനിറ്റ് സമ്മേളനം

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി മലാസ് ഏരിയയിലെ മലാസ് യൂനിറ്റ് സമ്മേളനം ഏരിയ പരിധിയിൽ നടന്നു. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂനിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും. രക്തസാക്ഷി ധീരജ് നഗറിൽ നടന്ന സമ്മേളനം കേളി സാംസ്കാരിക സബ് കമ്മിറ്റി കൺവീനറും മലാസ് ഏരിയ ട്രഷററുമായ സജിത്ത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജോ. സെക്രട്ടറി നിസാമുദ്ദീൻ സ്വാഗതവും യൂനിറ്റ് പ്രസിഡന്റ് അൻവർ അധ്യക്ഷതയും വഹിച്ചു.

യൂനിറ്റ് സെക്രട്ടറി ഇ.കെ. രാജീവൻ പ്രവർത്തന റിപ്പോർട്ടും മുസ്തഫ വരവുചെലവ് റിപ്പോർട്ടും കേളി സെക്രട്ടേറിയറ്റ് അംഗം സെബിൻ ഇക്ബാൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, സെബിൻ ഇക്ബാൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. അമിതാബ്, നാരായണൺ കുട്ടി, വിജയൻ കുഞ്ഞിമംഗലം എന്നിവർ വിവിധ രാഷ്ട്രീയ പ്രമേയങ്ങൾ അവതരിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, അഷറഫ്, നൗഫൽ പൂവക്കുറിശ്ശി, മലാസ് രക്ഷാധികാരി സമിതി കൺവീനർ ഫിറോസ് തയ്യിൽ, ഏരിയ സെക്രട്ടറി സുനിൽ, റെനീസ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പ്രസിഡന്റ് റനീസ് കരുനാഗപ്പള്ളി, സെക്രട്ടറി നിസാമുദ്ദീൻ, ട്രഷറർ നൗഫൽ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. യൂനിറ്റിന്റെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നിസാമുദ്ദീൻ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Tags:    
News Summary - Keli Malaas Unit Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.