റിയാദ്: സൗദിയിൽ ലാഭേച്ഛയില്ലാത്ത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വരുമാനം 54.4 ശതകോടി റിയാലായി ഉയർന്നു. 2023ലെ കണക്ക് സൗദി സ്റ്റാറ്റിസ്റ്റിക്സ് ജനറൽ അതോറിറ്റിയാണ് വെളിപ്പെടുത്തിയത്. 2022നെ അപേക്ഷിച്ച് 33 ശതമാനം വർധനയാണിത്. വിവിധ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുേമ്പാൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മൊത്തം വരുമാനത്തിൽ ഏറ്റവുമധികം സംഭാവന ചെയ്തത് ആരോഗ്യ പ്രവർത്തനങ്ങളാണ്.
വളർച്ചനിരക്കിൽ ഏറ്റവും ഉയർന്ന വർധന ഇത് രേഖപ്പെടുത്തി. ഇത് മൊത്തം വരുമാനത്തിന്റെ 70 ശതമാനം വരും. രണ്ടാം സ്ഥാനത്ത് 53 ശതമാനം വർധനയോടെ വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങളാണ്. മൂന്നാം സ്ഥാനത്ത് 2022നെ അപേക്ഷിച്ച് 36 ശതമാനം വർധനയോടെ സന്നദ്ധപ്രവർത്തനങ്ങളാണ്. ലാഭേച്ഛയില്ലാത്ത മേഖലയുടെ മൊത്തം ചെലവ് 2023ൽ 47 ശതകോടി സൗദി റിയാലാണെന്ന് ബുള്ളറ്റിൻ ഫലങ്ങൾ വ്യക്തമാക്കി. ഏറ്റവും ഉയർന്ന ചെലവ് ആരോഗ്യപ്രവർത്തനങ്ങൾക്കാണ്. 74 ശതമാനവം വർധന രേഖപ്പെടുത്തി. രണ്ടാം സ്ഥാനത്ത് വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങളാണ്, 55 ശതമാനം. മൂന്നാം സ്ഥാനത്ത് 2022നെ അപേക്ഷിച്ച് പരിസ്ഥിതി പ്രവർത്തനങ്ങളാണ്. ഇത് 34 ശതമാനം വർധന രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.