റിയാദ്: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. സൗമ്യനായ രാഷ്ട്രീയക്കാരൻ എന്നതിനൊപ്പം കഴിവുറ്റ സാമ്പത്തിക വിദഗ്ധൻ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവായാണ് അദ്ദേഹത്തെ പൊതുവെ വിശേഷിപ്പിക്കാറ്.
സാമ്പത്തിക നയങ്ങള്‍ക്ക് പുറമെ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങള്‍, കാർഷിക വായ്പ എഴുതിത്തള്ളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷൻ, യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രൂപവത്കരണം, വിവരാവകാശ നിയമം അടക്കം അദ്ദേഹം നടപ്പാക്കിയ പ്രധാന സംഭാവനകളാണ്. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ ഈ കാലഘട്ടത്തിൽ കൈപിടിച്ചുയർത്തി ഉയർച്ചയുടെ പടവുകൾ തീർക്കാൻ പര്യാപ്തനായ ബഹുമുഖ പ്രതിഭയെയാണ് നഷ്ടമാക്കിയിരിക്കുന്നതെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.