റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ 23ാം വാർഷികാഘോഷങ്ങളുടെ മുന്നൊരുക്കം ഏകോപിപ്പിക്കുന്നതിനായി സംഘാടക സമിതി ഓഫിസ് തുറന്ന് പ്രവർത്തനമാരംഭിച്ചു. ചടങ്ങിൽ സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായി അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഗീവർഗീസ് ഇടിചാണ്ടി ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. കേളിദിനം അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരമായ കഴിവുകൾ പ്രകടമാക്കാനുള്ള വേദിയാണ്.
പ്രവാസത്തിന്റെ ഭാഗമായി അടച്ചുവെക്കപ്പെട്ട നൈസർഗിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുകയുമാണ് ലക്ഷ്യം. ബത്ഹ ശാര റെയിലിനടുത്ത് പ്രവർത്തനം ആരംഭിച്ച ഓഫിസിന്റെ ഉദ്ഘാടനച്ചടങ്ങിൽ വിവിധ ഏരിയകളിൽനിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ജോസഫ് ഷാജി, കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, വൈസ് പ്രസിഡൻറുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ജോയൻറ് സെക്രട്ടറി സുനിൽ കുമാർ, സംഘാടക സമിതി വൈസ് ചെയർമാൻ റഫീഖ് പാലത്ത്, ജോയൻറ് കൺവീനർ അനിരുദ്ധൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി സ്വാഗതവും സാമ്പത്തിക കമ്മിറ്റി കൺവീനർ സെൻ ആൻറണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.