ജിദ്ദ: കേരള എൻജിനീയേഴ്സ് ഫോറം ജിദ്ദ ചാപ്റ്റർ 'വോയ്സസ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വിഷയങ്ങളിലെ വ്യത്യസ്തതകൊണ്ടും അവതരണമികവുകൊണ്ടും ശ്രദ്ധേയമായി. സീസൺ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എൻജിനീയർ സാബിർ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ബൈജു (സൗദി അറേബ്യ; വിഷൻ 2030 മെഗാ പ്രോജക്ടുകൾ), റഫീഖ് പേരൊൾ (നൂതന സാമ്പത്തിക തട്ടിപ്പുകളും ഐ.ടി സ്വാധീനവും), നബീൽ അഹമ്മദ് (കോൺടാക്ട് സെന്റർ എന്റർപ്രൈസ് സൊല്യൂഷൻസ്), റഈസ് അലി (നൂതന സ്റ്റാർട്ടപ്പുകൾ - സൗദി അറേബ്യയിലെ അവസരങ്ങളും പിന്തുണാ സംവിധാനവും) എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
ജൂൺ 17നു സംഘടിപ്പിക്കുന്ന കെ.ഇ.എഫ് കണക്ട് 2022 എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ഹാരിസ്, ഷാഹിദ് മലയിൽ എന്നിവർ നിർവഹിച്ചു. എൻജിനീയർ ഹർഷാദ് പരിപാടികൾ നിയന്ത്രിച്ചു. മികച്ച അവതാരകനുള്ള പ്രേക്ഷക അവാർഡ് റഈസ് അലി കരസ്ഥമാക്കി. എക്സിക്യൂട്ടിവ് അംഗങ്ങളായ സാഹിർ ഷാഹ്, അജ്മൽ അമീൻ, താജുദ്ദീൻ, വീനസ്, ജുനൈദ, സിയാദ്, അബ്ദുൽ മജീദ്, ഫാദിൽ, ആദിൽ, മറ്റു സീനിയർ അംഗങ്ങൾ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.ഇ.എഫ് ട്രഷറർ എൻജി. അൻസാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.