ജിദ്ദ: രണ്ടു പതിറ്റാണ്ടു കാലത്തിനുശേഷം ജോലിസ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജിദ്ദയോട് വിടപറയുന്ന സഹിർഷക്ക് കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി. 2018 മുതൽ കെ.ഇ.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആയിരുന്ന സഹിർഷ, തന്റെ നേതൃപാടവം, വളർത്തിയെടുത്ത ബന്ധങ്ങൾ തുടങ്ങിയവയിലൂടെ കെ.ഇ.എഫിന്റെയും മറ്റു കൂട്ടായ്മകളുടെയും വളർച്ചക്ക് മുതൽകൂട്ടായിരുന്നു. കോട്ടയം എൻജിനീയറിങ് കോളജിൽനിന്നും ബി.ടെക് നേടി 23 വർഷം മുമ്പ് സൗദിയിലെത്തിയ സഹിർഷ കഴിഞ്ഞ 20 വർഷം സീമെൻസ് എൻജിനീയറിങ് ഡിവിഷനിൽ ജോലി ചെയ്തുവരുകയായിരുന്നു. സീമെൻസ് കമ്പനിയുടെ മറ്റു രാജ്യത്തുള്ള ഓഫിസിലേക്ക് സ്ഥലംമാറ്റമായാണ് സഹിർഷ മടങ്ങുന്നത്. ഭാര്യ തസ്നീം ജിദ്ദയിൽ നിരവധി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു. സഹിഷയെയും കുടുംബത്തെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒപ്പന, മറ്റു പരിപാടികൾ എന്നിവ യാത്രയയപ്പ് പരിപാടിയെ കൂടുതൽ നിറക്കൂട്ടുള്ളതാക്കി മാറ്റി. കെ.ഇ.എഫ് ഉപഹാരം പ്രസിഡന്റ് സാബിർ, സെക്രട്ടറി സിയാദ്, ട്രഷറർ അൻസാർ, മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ചേർന്ന് സമ്മാനിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻപേരും സഹിർഷക്ക് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.