റിയാദ്: തനിമ കലാസാംസ്കാരിക വേദി റിയാദ് ഉലയ - ദല്ല ഏരിയകൾ സംയുക്തമായി കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. 'കേരളീയം 2021' എന്ന പേരിൽ ഖസീം റോഡിലെ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സൗത്ത് സോൺ പ്രസിഡൻറ് ബഷീർ രാമപുരം കേരളപ്പിറവി സന്ദേശം നൽകി.
പൗരാണിക പാരമ്പര്യത്തിലൂടെ വന്നുചേർന്ന മഹത്തായ നമ്മുടെ പൈതൃകത്തിന് കാവലിരിക്കുക എന്നത് ധാർമികമായ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ സൗഹൃദ അന്തരീക്ഷം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഇത്തരം കൂടിച്ചേരലുകൾ, പങ്കുവെക്കലുകൾ, സ്നേഹ വിരുന്നുകൾ തുടങ്ങിയവ അനിവാര്യമാണെന്നും താൻ ജീവിക്കുന്ന കാലത്ത് ഈ സ്നേഹാന്തരീക്ഷത്തിന് വിഘ്നം സംഭവിക്കാതിരിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകാണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വിവിധ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ചയിൽ ഇൻറർനാഷനൽ സ്കൂൾ ഇന്ത്യൻ പബ്ലിക് സ്കൂൾ മലയാളം വിഭാഗം മേധാവി അമ്പിളി അനിൽ (ആത്മഹത്യയിൽ അഭയം തേടുന്ന മലയാളി കൗമാരം), നൗഷാദ് കടയ്ക്കൽ (പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നാം പഠിക്കേണ്ടത്), നിഹ്മത്തുല്ല പൊട്ടമ്മൽ (ആരോഗ്യ കേരളം നേരിടുന്ന വെല്ലുവിളികൾ) എന്നിവർ സംസാരിച്ചു.
മലർവാടി മലയാളം മിഷൻ കോഓഡിനേറ്റർ ഷഹനാസ് സാഹിൽ മോഡറേറ്ററായിരുന്നു. ഷസ റഹീം പ്രാർഥനാ ഗീതം ആലപിച്ചു. 'കൂട്ടുകുടുംബം' കാരണവർ മുരളീധരൻ നായർ, തനിമ സോനൽ പ്രസിഡൻറ് സിദീഖ് ജമാൽ എന്നിവർ സംസാരിച്ചു. മലയാളം അധ്യാപകരെ ആദരിക്കുന്ന ചടങ്ങിൽ തനിമ ഭാരവാഹികളായ ബഷീർ രാമപുരം, സലിം മാഹി, സിദ്ധീഖ് ജമാൽ എന്നിവർ അധ്യാപികമാരായ അമ്പിളി അനിൽ, ദീപ ഗോപിനാഥ്, കമർബാനു സലാം, താഹിറാബാനു എന്നിവർക്ക് പ്രശംസാഫലകങ്ങൾ കൈമാറി.
'കേരളത്തെ അറിയുവാൻ' എന്ന വിഷയത്തിൽ ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന ഓഡിയോ വിഷ്വൽ ക്വിസ് മത്സരം അധ്യാപിക ഷൈനി നൗഷാദ്, നിയാസ് അലി എന്നിവർ നിയന്ത്രിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വഞ്ചിപ്പാട്ട്, മലയാള കവിത പാരായണം, ഗാനം, മധുരം മലയാളം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. വിവിധ ജില്ലകളുടെ ഭാഷ, വേഷം, സംസ്കാരം എന്നിവയെ പരിചയപ്പെടുത്തി മലർവാടി കുരുന്നുകൾ നടത്തിയ ഫാൻസി ഡ്രസ് പരിപാടി സദസിന് ഹരം പകർന്നു.
ഈ മത്സരത്തിൽ അമൻ മുഹമ്മദും നസ്രീൻ ഫസലും (കോഴിക്കോട് ജില്ല) ഒന്നാം സ്ഥാനം നേടിയപ്പോൾ യാസ്മിൻ മുഹമ്മദ് (പാലക്കാട്), അഫ്‍ഷിൻ ഫാത്തിമ (തിരുവനന്തപുരം) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഷംനാദ് കാസിം പരിചയപ്പെടൽ സെഷന് (ഐസ് ബ്രേക്കിങ്) നേതൃത്വം കൊടുത്തു.
'എെൻറ കേരളം' എന്ന വിഷയത്തിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസുകൾക്കായുള്ള കളറിങ് മത്സരത്തിൽ ഫയ്‌ഹ മർയം ഒന്നാം സ്ഥാനവും ആലിയ ബാനു, റയാൻ നിയാസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. നാലു മുതൽ ഏഴു വരെയുള്ള വിഭാഗക്കാർക്കായുള്ള പെൻസിൽ ഡ്രോയിങ് മത്സരത്തിൽ മർയം നദീർ ഒന്നാം സ്ഥാനവും ഫിസ ഫസൽ, നസ്രീൻ ഫസൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
കേരളീയം ആഘോഷത്തിെൻറ ഭാഗമായി മുൻകൂട്ടി നടന്ന ഓൺലൈൻ വാട്‍സ് ആപ് കവിത പാരായണ മത്സരത്തിൽ ശുഭ മാമച്ചൻ ഒന്നാം സമ്മാനവും നൈറ ഷഹദാൻ, ഹിബ അബ്ദുൽ സലാം എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങളും നേടി. പെയിൻറിങ് മത്സരത്തിൽ അയിഷാബാനു ഷംനാദ് ഒന്നാം സമ്മാനത്തിനും തസ്‌നീം അഫ്താബ്, ഷീബ ഫസൽ എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾക്കും അർഹരായി.
സാഹിത്യ കേരളം, കലാ കേരളം, കായിക കേരളം, മീഡിയ കേരളം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സ്റ്റാൾ പ്രദർശന മത്സരത്തിൽ കായിക കേരളം സ്റ്റാൾ (ഉമ്മുൽ ഹമ്മാം -മുഹമ്മദിയ്യ യൂനിറ്റ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സമ്മാനങ്ങൾ സാഹിത്യ കേരളം (സഹാഫ യൂനിറ്റ്), കലാ കേരളം (മുറൂജ് യൂനിറ്റ്) എന്നിവ നേടി.
വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണത്തിന് ഹമീദ് പെരുമ്പട്ട നേതൃത്വം കൊടുത്തു. ആഘോഷ പരിപാടിയിൽ വന്നവർക്കെല്ലാം കേരളീയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു. കേരളീയ തനിമ വിളിച്ചോതി പരിപാടി സ്ഥലത്ത് പ്രദർശിപ്പിച്ച വഞ്ചി ആഘോഷത്തിന് കൗതുകം പകർന്നു.
ഷഹദാൻ, ബഷീർ, ഫസൽ, ഖാലിദ് റഹ്മാൻ, എം.കെ. ഹാരിസ്, അൻവർ കൊടിഞ്ഞി, നസീർ നദ്‌വി, നൗഷാദ് എടവനക്കാട്, സദറുദ്ദിൻ കീഴിശ്ശേരി, ഫായിസ്, സലീം, മുഹ്‌സിൻ, ബുഷ്‌റ ഖാലിദ്, ജസീന സലാം, ഷെർമി നവാസ്, ഹാഫിസ ഫസൽ, സാജിദ ഫസൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. ഫജ്‌നാ ഷഹദാൻ അവതാരകയായിരുന്നു. ഹുസൈൻ എടപ്പാൾ സ്വാഗതവും സദറുദ്ദീൻ കീഴിശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.