റിയാദ്: ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 'കേരളോത്സവം' ചൊവ്വാഴ്ച. കേരള സംസ്ഥാനത്തിന്റെ സാംസ്കാരിക, വിനോദസഞ്ചാര, വാണിജ്യ വശങ്ങൾ ഉയർത്തിക്കാട്ടുന്ന ഉത്സവം ഇന്ത്യ-സൗദി നയതന്ത്രത്തിെൻറ 76-ാം വാർഷികവേളയിൽ 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നതെന്ന് എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അനുപമമായ ഭൂമിശാസ്ത്രം, ശാന്തമായ കായൽ, മലിനപ്പെടാത്ത കടൽത്തീരം, തനത് കലാരൂപങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാൽ പ്രസിദ്ധമാണ് കേരളം.
ആകർഷകമായ ഹൗസ് ബോട്ടുകൾ, വിശാലമായ തേയിലത്തോട്ടങ്ങൾ, അതുല്യമായ ഇക്കോ ടൂറിസം, ഗംഭീരമായ വാസ്തുവിദ്യ, ആയുർവേദ ചികിത്സകൾ, അവിസ്മരണീയമായവും രുചകരവുമായ തനത് ഭക്ഷണ വിഭവങ്ങൾ എന്നിവയാലും കേരളം ആഗോള പ്രശസ്തമാണ്. ഈ സവിശേഷതകൾ ഉയർത്തിക്കാട്ടി സംഘടിപ്പിക്കുന്ന 'കേരളോത്സവം' ചൊവ്വാഴ്ച വൈകീട്ട് 7.30-ന് റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് നടക്കും. വിവിധ പരിപാടികൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.